Spoiler alert
1. പോലീസിനെ വിശ്വസിക്കാൻ കൊള്ളില്ല , പേടിക്കേണ്ട.. പൃഥ്വിരാജ് രക്ഷിക്കും.
2. പൃഥ്വിരാജിന് പഞ്ച് ഡയലോഗ് പറയുന്നതിനുവേണ്ടി ജഡ്ജി വരെ "അവന്മാരെ കണ്ടാലറിയില്ലേ "എന്ന നിലവാരത്തിലേക്ക് താഴുന്നുണ്ട്.
3. വെളുത്ത പ്രൊഫസറോട് കളിക്കരുത്, രാത്രി അയാൾ തന്നെ നേരിട്ടുവന്നു വണ്ടി അടിപ്പിച്ചു കൊല്ലും .
4. നട്ട പാതിരക്കു ഒരു പെണ്ണിന്റെ ശവശരീരം കൊണ്ട് കത്തിക്കുകയും പോലീസിനോട് ദാർഷ്ട്യം കാണിക്കുകയും ചെയ്തവരുടെ , സെന്റിമെൻസ് വളരെ ഭംഗിയായി വരച്ചുകാട്ടിയിട്ടുണ്ട് , അക്കൂട്ടത്തിൽ തന്നെ ഒരുവൻ പരമ സാത്വികൻ.
5. രണ്ടാം ക്ലാസ്സിലെ പാഠ പുസ്തകത്തെ വിമർശിച്ച തിരക്കഥാകൃത്തു ഒരു വെളുത്ത ആളെ പ്രൊഫസറെ കൊണ്ട് തന്നെ കറുത്ത പെൺകുട്ടിയ വിശദമായി പരിഹസിക്കാൻ തിരഞ്ഞെടുത്തിട്ടുണ്ട് (മലയാളയ്കൾ രണ്ടാം ക്ലാസ് പാസ്സായി പോയില്ലേ ?)