#മധുരം
യദാർത്ഥ പ്രണയത്തിന്റെ വീർപ്പുമുട്ടലുകളിൽ നെയ്തെടുക്കുന്ന ജീവിതത്തിന്റെ മധുരം അഗ്നിപോലെ ശുദ്ധമാണ്....
ജീവിതയാത്രയിൽ വീണുപോയേക്കാവുന്ന സന്ദർഭങ്ങളെ അതേ തീഷ്ണതയോടെ സ്വീകരിക്കാനും അതിജീവിക്കാനുമുള്ള ദാമ്പത്യ ശക്തി സ്വരൂപിക്കൽ കൂടിയാണ് ജീവിതം...
മധുരത്തേക്കാളേറെ കയ്പ്പുകളെ നേരിടേണ്ടി വന്നേക്കാം... ആ കയ്പ്പുകൾക്ക് മധുരം നൽകി സ്നേഹിച്ചു തീർക്കുമ്പോഴേ നാം യദാർത്ഥ ജീവിതം ഭൂമിയിൽ പൂർത്തീകരിക്കുന്നുള്ളൂ....
ഇഷ്ടമിത്രങ്ങൾക്കായി സ്നേഹം കൊണ്ടും ഹൃദയം കൊണ്ടും ആത്മാർത്ഥത കൊണ്ടും ജീവിക്കുന്ന ഒരു ശരാശരി മലയാളിയുടെ കഥയാണ് #മധുരം....
അനുഭവിച്ചവർക്ക് നഷ്ട പ്രണയങ്ങളുടെ നെടുവീർപ്പുകൾ ചിലപ്പോൾ ഓർമ്മ നൽകിയേക്കാം... അപ്പോൾ ആനന്ദത്തിന്റെയും വിഷാദത്തിന്റെയും അശ്രുകണങ്ങൾ നിങ്ങളുടെയും നയനങ്ങളിൽ നിന്നും ഉതിർന്നേക്കാം...
ഇഷ്ടം!