കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ മെഗാ ഹിറ്റാകുമായിരുന്ന സിനിമ, നായകന്റെ കൂട്ടുകാരായി വന്നവർ തമാശയ്ക്ക് ഒട്ടും പോര, അല്ലെങ്കിൽ അവർക്ക് തമാശില്ല. കഥ ആദ്യം തന്നെ ഊഹിക്കാൻ കഴിയുന്നത്. ക്ലൈമാക്സ് നല്ല രസിച്ച് വരുമ്പോൾ പിന്നെയും ട്വിസ്റ്റ്, ദേവനും മറ്റും അധികം റോൾ ഇല്ല, നായികാ നായകൻമാർ തരക്കേടില്ല, മുതിർന്ന എല്ലാ കലാകാരൻമാരും നല്ല പ്രകടനം, അനാവശ്യ കോമഡികൾ ഒഴിവാക്കി സ്ട്രൈറ്റ് ഫോർവേഡായി കഥ കൊണ്ടു പോകേണ്ടിയിരുന്നു. സ്റ്റാർട്ടപ്പ് നടത്തി വിജയിക്കുന്നതും, അതിൽ പ്രണയം മൊട്ടിടുന്നതും ഇപ്പോൾ സ്ഥിരം നമ്പർ, ആസിഫലിക്ക് നന്നായി ചേരുന്ന വേഷം. എന്നിങ്ങനെ ഗുണദോഷ സമിശ്രമാണ് സിനിമ. എന്നാൽ കണ്ടിരിക്കാൻ സുഖമുണ്ട്.