*മികവിന്റെ ഉയരെ*
പ്രതിസന്ധികൾ പിറകോട്ടു വലിച്ചാലും ജീവിതത്തിലെ വലിയ ലക്ഷ്യങ്ങളിലേക്കു ചിറകു വിടർത്തി പറക്കാൻ ഒരുങ്ങി ഇറങ്ങിയ സ്ത്രീ കഥാപാത്രങ്ങൾ മലയാള സിനിമയിൽ പുതുമയല്ല...എങ്കിലും അതിജീവനത്തിന്റെ ഇത്രമേൽ 'ഉയരെ' നിൽക്കുന്ന പാർവതി തിരുവോത്തിന്റെ 'പല്ലവി' എന്ന കഥാപാത്രം ഒരു പക്ഷെ മലയാളി പ്രേക്ഷകർക്ക് പുതുമ തന്നെ ആകും...!
ആവിഷകരത്തിലും അവതരണത്തിലും അതിന്റെ എല്ലാ അർത്ഥത്തിലും പുതുമ നിറഞ കഥ സന്ദർഭങ്ങൾ മുന്നോട്ടു വച്ച സിനിമ - ആസിഡ് ആക്രമണത്തിൽ മുഖം നഷ്ടപെട്ട,സ്വപ്നങ്ങളിൽ
കരിനിഴൽ വീണ പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥ പറയുന്നു....അസാമാന്യ
ധൈര്യത്തോടെയും ഇഛാ ശക്തിയോടെയും പാർവതിയുടെ ശക്തമായ കഥാപാത്രം അറ്റുപോയ സ്വപ്നങ്ങൾ ജീവിതത്തിലേക്ക് വിളക്കി ചേർക്കുനിടത്തു വരെ "ഉയരെ" പറക്കുകയാണ് പ്രേക്ഷകരെയും കൊണ്ട്...
നികൃഷ്ടമായ ഒരു ചെയ്തിയുടെ അനന്തര ഫലങ്ങളും, അത് മുന്നോട്ടു വെക്കുന്ന സാമൂഹിക-മനഃശാസ്ത്ര ചുറ്റുപാടുകളെയും സിനിമ ചർച്ച ചെയ്യുന്നുണ്ട്....
ടോവിനോ,ആസിഫലി,
സിദ്ധിഖ് എന്നിവരുടെ പ്രഭാവം സിനിമയുടെ ആകെത്തുകയ്ക്കു മുതൽകൂട്ടാവുന്നുണ്ട്...
ബോബി/സഞ്ജയ് ടീമിന്റെ തിരക്കഥ,മനു അശോകിന്റെ സംവിധാനം
രണ്ടും മികവിന്റെ ഉയരെ തന്നെ...നല്ല സിനിമയുടെ ഉദ്യമത്തിൽ ഒരിക്കൽ കൂടി ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് പ്രേക്ഷകസമക്ഷം....
ജയ്ദീപ്
Rating : 4/5