ഒരു സിനിമ കാണാൻ പോകുമ്പോൾ നാമെന്ത് പ്രതീക്ഷിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ് .വിജയുടെ സർക്കാർ കാണാൻ പോകുമ്പോൾ നിങ്ങളുടെ പ്രതീക്ഷ എന്താണ്? കഥയുള്ള, കലാമൂല്യമുള്ള, കാമ്പുള്ള ഒരു സിനിമ അതാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? ഇതൊന്നും സർക്കാർ എന്ന സിനിമയിൽനിന്നും നിങ്ങൾക്ക് ലഭിക്കില്ല. മലയാളിയുടെ യുക്തിക്ക് നിരക്കാത്ത ഫൈറ്റ് സീനുകളും, സ്റ്റോറി ടെല്ലിങ്ങും ആണ് ഈ സിനിമയിലുള്ളത്. തമിഴ്നാട് പൊളിറ്റിക്സിനെ രക്ഷിക്കാൻ വരുന്ന കോർപറേറ്റ് ബുദ്ധിരാക്ഷസൻ അല്ലെങ്കിൽ കോർപ്പറേറ്റ് ക്രിമിനൽ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വീരനായകനാണ് വിജയ് ഈ സിനിമയിൽ. വിജയുടെ പൊളിറ്റിക്കൽ എൻട്രൻസ് ഉറപ്പിക്കുന്ന ചിത്രം എന്നൊക്കെ ചിലർ എഴുതിയിരിക്കുന്നത് വായിച്ചു, ശുദ്ധ അബദ്ധം.കുറെ ഐറ്റം ഡാൻസുകളും ഫൈറ്റ് സീനുകളും തിരുകിക്കയറ്റിയ പടം. നിങ്ങളുടെ കൈവശം ടിക്കറ്റ് ക്യാഷും, മറ്റൊന്നും ചെയ്യാനില്ലാത്ത കുറച്ചു സമയവും, കൂവണമെന്ന് തോന്നിയാലും കൂവാതിരിക്കാനുള്ള ചങ്കൂറ്റവും ഉണ്ടെങ്കിൽ ഈ സിനിമയ്ക്ക് ധൈര്യമായി ടിക്കറ്റെടുക്കാം.