𝙼𝚛 ജൂഡ് ആന്റണി നിങ്ങൾ എന്തൊരു മനുഷ്യനാണ് തിയറ്റ്റിൽ ഒരേ സമയം കൈ അടിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത നിങ്ങളുടെ കഴിവ് അപാരം.....തിയറ്ററിൽ ഒരു നിമിഷം പോലും മൂവി കാണാൻ കഴിഞ്ഞില്ല 2018 ലെ ആ മഹാമാരി കണ്ണിൽ കാണുന്ന പ്രതീതി .......
മഴയും പ്രളയവും കടലും എല്ലാം പെർഫെക്ട് ഗ്രാഫിക്സ് കൂടി ചേർന്നപ്പോ ഓരോ ഇരമ്പലും ഹൃദയത്തിൽ തന്നെ കൊണ്ടു ...
സ്കൂൾ ചേർക്കുമ്പോൾ മതത്തിന്റെ കോളം ഇന്നും ഫിൽ ചെയ്യേണ്ടി വരുന്ന ഈ കാലത്തിന് മതമില്ലാതെ ജീവൻ എന്ന് മാത്രം മനുഷ്യനെ വിശേഷിപ്പിച്ച ഒരു കാലം കഴിഞ്ഞത് വീണ്ടും ഓർമിപ്പിച്ചതിൻ 2018 ടീം നു നന്ദി