ഒരു വലിയ തുകൽപെട്ടിയുമായി ലോഡ്ജ് മുറിയിലേക്കു പ്രവേശിച്ച അജ്ഞാതനും അയാളുടെ പിറകെ വന്ന കള്ളനും തുടർന്നു നടന്നതും നടക്കുന്നതുമായ സംഭവങ്ങളെ കോർത്തിണക്കിക്കൊണ്ട് ഒരു കഥ തയ്യാറാക്കുകയാണ് ആ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുന്ന ആ എഴുത്തുകാരൻ.
തുകൽപെട്ടിയുമായി അവിടെയെത്തിയ അജ്ഞാതന്റെ കൈവശമുള്ള ആ രഹസ്യങ്ങളുടെ പെട്ടി തുറന്ന്നോക്കിയപ്പോൾ എത്തിയത് പാണ്ട്യാലക്കൽ അച്ചമ്പിയുടെ തറവാടിന് മുന്നിലുള്ള, മാനം മുട്ടെ നിൽക്കുന്ന ആ ആഞ്ഞിലിമരത്തിന്റെ ചുവട്ടിലാണ്..
എല്ലാ ജീവിതങ്ങളും ശെരിക്കും കറുപ്പിലോ വെളുപില്ലോ അല്ല, മറിച്ച് ഒരു ചാരനിറത്തിലാണ്. ആഖ്യാനശൈലിയെയോ കഥാഗതിയെയോ പറ്റി പറയാൻ ഞാൻ ആളല്ല. എങ്കിലും യാഥാർഥ്യമോ അതോ മിഥ്യയോ എന്ന് തോനിപ്പിച്ചപ്പോൾ ഒരു പാഠപുസ്തകം വായിക്കുന്ന ഗൗരവത്തോടെ വീണ്ടും വീണ്ടും ഈ കൃതി എന്നെ വായിക്കാൻ പ്രേരിപ്പിച്ചു .