സിനിമ കണ്ടിറങ്ങുന്ന ഏതൊരുവനെയും അവന്റെ ഹൃദയത്തെയും തെല്ലൊന്നു നൊമ്പരപെടുത്താനും പുറത്തിറങ്ങിയ ശേഷം ഒന്ന് ചിന്തിപ്പിക്കാനും തക്ക കഴിവുള്ള ചിത്രമാണ് ജോസഫ്. വൈകാരികമായി ഇത്രയുമധികം പ്രേക്ഷകനിലേക്ക് ഇടിച്ചിറങ്ങുന്ന സിനിമ അടുത്തൊന്നും പുറത്തു വന്നിട്ടില്ല എന്നത് സത്യകഥയാണ്. ഒരു മനുഷ്യന്റെ മുറിപ്പാടുകളിലൂടെ കഥ പറയുമ്പോഴും ത്രില്ലർ സ്വഭാവം നിലനിർത്തി പ്രേക്ഷനെ കസേരക്ക് പിടിച്ചിരുത്താനും അതിനു ശേഷം തീയേറ്ററു വിട്ടിറങ്ങുമ്പോൾ ഉള്ളിൽ എവിടേയോ ഒരു വിങ്ങൽ ബാക്കി വയ്ക്കാനും കഴിഞ്ഞ ചിത്രം