ആഘോഷത്തിന്റെ വർണങ്ങളിലല്ല, നാടിന്റെ ഇരുട്ടിലേക്കാണ് സിനിമ വിരൽ ചൂണ്ടുന്നത് ജല്ലിക്കെട്ടിൽ ലിജോ പറയുന്നതും തനതു നാടിന്റെ സ്വഭാവം തന്നെയാണ് ,മനുഷ്യനുള്ളിലെ തനതു മൃഗത്തെ കാണിക്കുകയാണ് സിനിമ. ടോർച്ചുകളിലെ ബാറ്ററിയുടെ ആയുസ്സു നിലക്കുമ്പോൾ തീപ്പന്തം നൽകുന്ന വെളിച്ചം പഴയ പരിണാമ കാലത്തിലേക്കുള്ള തിരിച്ചു നടപ്പാണ് , പോത്തിനെ കാണിക്കുന്നിടത്തു മനുഷ്യനെ കാണിക്കുമ്പോൾ മനുഷ്യൻ മ്യഗമാകുന്ന കാലത്തിന്റെ പോക്കിലേക്കാണ് സിനിമയുടെ ആമുഖം.മലയാള സിനിമാ ആസ്വാദന പാരമ്പര്യത്തെ അട്ടിമറിച്ച സിനിമാ അവതരണ രീതിയിൽ ജല്ലിക്കെട്ട് വേറിട്ടു നിൽക്കുന്നു. സിനിമയിൽ കഥാടിസ്ഥാനത്തിലുള്ള ഒഴുക്കിന് പ്രാധാന്യമിലങ്കിലും വേറിട്ട അവതരണ രീതിയിലും ദൃശ്യവിസ്മയത്തിലും സിനിമയിൽ ക്രിസ്റ്റൽ ക്ലിയർ സ്വഭാവം മുൻപിട്ടു നിൽക്കുന്നു, വ്യക്തി പ്രാധാന്യവും നായക പ്രാധാന്യവും മാറ്റിനിർത്തി ഒരു സംഭവത്തെ ആധാരമാക്കുന്ന സിനിമയിൽ പാട്ടിനു പ്രാധാന്യമില്ലാത്തതും സാധാസിനിമ പ്രേക്ഷകനെ നെറ്റി ചുളിപ്പിക്കുന്നതാണ്.