''ഷട്ടറിന് ' ശേഷം ഞാൻ കണ്ട ഇന്റലിജന്റ്ആയ മലയാള സിനിമയാണ് 'ഈ മ യൗ ' ..വാവച്ചൻ മേസ്തിരിയുടെ മരണവും തുടർന്നുള്ള സംഭവങ്ങളും ആണ് സിനിമയിൽ..കടലും..തീരവും ..മഴയും..മരണത്തിന്റെ ശബ്ദമുള്ള ബാന്റും..മുറിഞ്ഞു വീഴുന്ന ക്ലാർനെറ്റും..മരണവീടും പശ്ചാത്തല സംഗീതവും.. ശബ്ദ ക്രമീകരണവും ക്യാമറയും ഗംഭീരമായി..മരണത്തിന്റെ മാധുര്യത്തിന്റെയും , ക്രൂരതയുടെയും പരിഭ്രാന്തിയിലേക്ക് നമ്മെ എടുത്തെറിയുന്ന രംഗങ്ങൾ .ലാറ്റിനമേരിക്കൻ- ജാപ്പ് ചിത്രങ്ങളെ ഓർമിപ്പിച്ചു .സിനിമ തുടങ്ങുമ്പോൾ സ്ക്രീനിൽ കടലിന്റെ പശ്ചാത്തലത്തിൽ മരണത്തിന്റെ സംഗീതം ഉതിർത്തുകൊണ്ടു ടൈറ്റിൽ തീരുന്ന വരെപോകുന്ന നിഴൽ പോലുള്ള ശവഘോഷയാത്ര വരാൻ പോകുന്ന ദുരന്തങ്ങളേയും,കറുത്ത സത്യത്തെയും പ്രേക്ഷക മനസ്സിലേക്ക് ഇടിമിന്നലുപോലെ കൊണ്ടുപോകും ..മരണാനന്തരവും ,ക്രൂരമായി മതമെന്ന റഫറി റെഡ് കാർഡ് കളിക്കുന്നതും കാണാം. ചെമ്പൻ വിനോദും, വിനായകനും, കൈനകരി തങ്കരാജിന്റെ മരിച്ചിട്ടും നമ്മെ പിന്തുടരുന്ന മേസ്തിരിയും , പോളിയുടെ പെണ്ണമ്മയും, ദിലീഷിന്റെ ഫാദറും,സിനിമ കണ്ടു ഇറങ്ങി പോകുമ്പോഴും രാത്രീയിൽ നമ്മെ വേട്ടയാടും.സിനിമയുടെ അവസാന ഭാഗത്തു പൊടുന്നനെസ്ക്രീൻ നിറയെ ഈ മ യൗ എന്ന് വീഴുന്നത്..പിന്നെ സ്ക്രീനിൽ ഉണ്ടാകുന്ന നിമിഷ ശൂന്യത ..സിനിമയുടെ അവസാന ഭാഗം .എടുത്തു പറയേണ്ടതാണ്.സിനിമ കണ്ടു തിരികെ പോകുന്ന ആളുകളെ ഞാൻ ഒന്ന് നോക്കി..സത്യം..പലരുടെയും മുഖങ്ങൾ വല്ലാതെ മരവിച്ചപോലെ ..ഇവിടെ ലിജോയിലെ സംവിധായകൻ വിജയിച്ചിരിക്കുന്നു