വളരെ മികച്ച ഒരു കൊറിയൻ സിനിമ ആണ് FORGOTTEN. അവിശ്വസനീയമായ ട്വിസ്റ്റുകളാണ് ഈ സിനിമയെ മറ്റു സിനിമകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. അവിശ്വസനീയമായി തോന്നാമെങ്കിലും ഈ ട്വിസ്റ്റുകൾക്കു പിന്നിലെ കാരണങ്ങൾ വളരെ ഭംഗിയായി വിശദീകരിച്ചിരിക്കുന്നു. ആദ്യ പകുതിയിൽ പ്രേക്ഷകനെ സ്ക്രീനിൽ നിന്നും കണ്ണെടുപ്പിക്കാത്ത വിധത്തിൽ ത്രില്ലിങ്ങോടുകൂടി ആണ് ഈ സിനിമ എടുത്തിരിക്കുന്നത്. രണ്ടാമത്തെ പകുതിയിൽ പ്രേക്ഷകരുടെ കണ്ണു നനയിപ്പിക്കും വിധത്തിൽ ഇമോഷണൽ രംഗങ്ങൾ കൂടി കൂട്ടിച്ചേർത്തിരിക്കുന്നത് സിനിമയെ വേറെ തലത്തിലേക്ക് എത്തിക്കുന്നു. ഒരു ത്രില്ലെർ സിനിമ പ്രേമി തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് ഇത്. കൊറിയൻ സിനിമ ആസ്വാദ്യകർക്കും ഈ സിനിമ ഒരു വിരുന്ന് തന്നെ ആയിരിക്കും.