അതിമനോഹരമായ ഒരു സിനിമ.....കലാഭവൻ ഷാജോൺ എന്ന അതുല്യ നടനിൽ നിന്നും ലഭിച്ച ഒരു വരദാനം..... രചനയും, സംവിധാനവുമായി താരത്തിന്റെ ആദ്യ സംരംഭം അത്യുഗ്രൻ.... പ്രിഥിരാജ് എന്ന നായകൻ ഈ സിനിമയിൽ ഇല്ലായിരുന്നെങ്കിൽ ഞാൻ പ്രതിനായകന്റെ ഫാൻ ആയി മാറിയേനേ.... ശരിക്കും നായകനും വില്ലനുമായിട്ടായിരുന്നു മൽസരം
മുന്ന എന്ന കഥാപാത്രമായി തകർത്ത ധർമ്മജന്റെ തമാശകളും, കോശി എന്ന കഥാപാത്രമായെത്തിയ വിജയരാഘവന്റെ മാനറിസങ്ങളും സിനിമയുടെ ആദ്യ പകുതിയെ അതിഗംഭീരമാക്കി..... ഗാനങ്ങളും, വാതിൽപ്പുറ ചിത്രീകരണങ്ങളും, വയലൻസും, സംഘട്ടനവും, ക്ലൈമാക്സും കൊണ്ട് രണ്ടാം പകുതിയും സംമ്പുഷ്ടമായി... ഈ സിനിമയിലെ ഒരു ഡയലോഗ് ഞാൻ കടമെടുത്തോട്ടെ....... ഈ സിനിമ ചെയ്തവനാരായാലും അവൻ പുലിയാണ്....