താക്കോൽ കണ്ടു. ക്രിസ്ത്യൻ വൈദികരെ പറ്റി എന്തോ വിവാദമായേക്കാവുന്ന മോശം കാര്യം ചർച്ച ചെയ്യുന്ന സിനിമയായിരിക്കും എന്ന മുൻ വിധിയോടെയാണ് ഞാൻ സിനിമ കാണാൻ ഇരുന്നത്. എന്നാൽ പടം കണ്ട് കഴിഞ്ഞപ്പോൾ ആ ധാരണ മാറി. അടുത്ത കാലത്ത് കണ്ട മികച്ച ചിത്രങ്ങളിൽ ഒന്നാണ് താക്കോൽ. സംവിധായകൻ ശ്രീ കിരൺ പ്രഭാകരന് തീർച്ചയായും അഭിമാനിക്കാം. Casting, Music, script തുടങ്ങി സിനിമയുടെ എല്ലാ മേഖലകളും നല്ല മികവ് പുലർത്തി. സങ്കീർണമായ കഥാകഥന രീതി പിന്തുടരുമ്പോഴും സാധാരണ പ്രേക്ഷകർക്കും ഈ സിനിമ ആസ്വദിക്കാൻ കഴിയും. ഇടവേളക്ക് ശേഷം താക്കോലുമായി ബന്ധപ്പെട്ട രംഗങ്ങൾ ഒരു ത്രില്ലർ സിനിമയെ ഓർമ്മിപ്പിക്കുന്നു. മോൺസിഞ്ഞോർ മാങ്കുന്നത്ത് പൈലി എന്ന വൈദികനായി മുരളി ഗോപി അസാമാന്യ പ്രകടനം കാഴ്ചവെച്ചു. തന്റെ പിതാവായ ഭരത് ഗോപിയുടെ യഥാർത്ഥ പിൻഗാമിയാണ് താനെന്ന് അദ്ദേഹം തെളിയിച്ചു. കൊച്ചച്ചൻ ആംബ്രോസ് വാസ് പോച്ചപ്പള്ളി ഇന്ദ്രജിത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു. പാട്ടുകൾ സിനിമയുമായി ഇത്രയേറെ ഇഴ ചേർന്ന് കാണുന്നത് അപൂർവ്വമാണ് ' അതുപോലെ ബൈബിൾ വചനങ്ങൾ സമർത്ഥമായി തിരക്കഥയിൽ ഉപയോഗിച്ചിരിക്കുന്നു. സംവിധായകന്റെ ആഴത്തിലുള്ള ജീവിത നിരീക്ഷണം സിനിമയിൽ തെളിഞ്ഞ് കാണാം. അതിന് ഉദാഹരണമാണ് ഭക്ഷണപ്രിയനായ മങ്കുന്നത്ത് പൈലിക്ക് റെക്റ്റൽ ക്യാൻസർ വരുന്നത്.
Congratulations Kiron Prabhakaran sir...