അഞ്ജലി മേനോൻ എന്ന സംവിധായകയുടെ സിനിമ എന്നതുകൊണ്ട് മാത്രം കാണാൻ പോയ സിനിമ....😌😌
''കൂടെ''....😍😍
ഒരു കുടുബ കഥയിലേക്ക് കാൽപനികത ചേർത്ത് അതിമനോഹരമായ ദൃശ്യഭംഗിയൊരുക്കി നിങ്ങളെ ''കൂടെ'' കൂട്ടും ഈ സിനിമാനുഭവം....😘😘
''ജെന്നി'' യും ജെന്നിയുടെ സഹോദരൻ ''ച്ചാ'' എന്ന ''ജോഷ്വ''യും ആയി
നസ്രിയയും പൃഥ്വിയും ഈ കഥാപാത്രങ്ങളെ കൂടുതൽ മനോഹരമാക്കി......💕💕
പാർവ്വതിയുടെ ''സോഫി''യും സംവിധായകൻ രഞ്ജിത്ത് അവതരിപ്പിച്ച ''അലോഷി''യും തന്റെ കഥാപത്രത്തെ നന്നായി അവതരിപ്പിച്ചു...😍😍
മഞ്ചാടിക്കുരു സിനിമയിലെ കണ്ണൻ എന്ന കഥാപാത്രത്തെ മനോഹരമാക്കിയ റിജോഷ് ചെറുതാണെങ്കിലും ഈ സിനിമയിലെ ഒരു കഥാപാത്രമായി എത്തുന്നുണ്ട്....💖💖
കാസ്റ്റിങ്ങ് നന്നായി നടത്തിയ ഈ സിനിമയുടെ സംവിധാനം അത്രമേൽ മനോഹരം...........😍😍
ഇഷ്ട്ട സംവിധായികയായി വീണ്ടും വീണ്ടും അഞ്ജലി മേനോൻ.......💗💗
പറഞ്ഞാലും....പറഞ്ഞാലും തീരില്ല ''കൂടെ....''
ഇത്.......''പറവ'' പോലെ അനുഭവിക്കേണ്ട സിനിമ...😘😘
കുടുംബസമേതം ''കൂടെ'' കാണുക.....😊😊
സിനിമയ്ക്ക് ശേഷം ജെന്നിയും ജോഷ്വയും നിങ്ങളുടെ കൂടെയുണ്ടാവും തീർച്ച.....💓💓
നിങ്ങളുടെ ജീവിതത്തിലേ ഓരോ സന്ദർഭങ്ങളിലും നിങ്ങളുടെ ''കൂടെ'' ജെന്നിയെത്തും....😍😍
അവളുടെ ചിറകുകൾ വീശി നിങ്ങളുടെ മനസ്സിലേക്ക് വീണ്ടും ''കൂടെ'' തൊട്ടുണർത്തും......തീർച്ച.....😘😘😘
-- മഞ്ചാടി