പ്രതീക്ഷയുടെ അമിതഭാരം കാരണം ആണെന്ന് തോന്നുന്നു, എന്നെ പടം അത്ര തൃപ്തിപ്പെടുത്തിയില്ല. അഭിനേതാക്കളുടെ പ്രകടനം (ജ്യോതിർമയിയുടെ പ്രത്യേകിച്ച്), സിനിമാറ്റോഗ്രാഫി, സിനിമയുടെ കളർ ഗ്രേഡിംഗ് എന്നിവ മികച്ചതായിരുന്നു.
*** SPOILERS AHEAD***
സിനിമയുടെ പല ട്വിസ്റ്റുകളും പ്രേഡിക്ടബിൾ ആയിരുന്നു. സിനിമ തുടങ്ങി ആദ്യ സീൻ തന്നെ ഇതിലെ റീത്തുവിൻ്റെ കുട്ടികൾ റിയൽ എല്ല എന്ന് ആളുകൾക്ക് സംശയം തോന്നുന്ന രീതിയിൽ ആണ്. വില്ലനെ റിവീൽ ചെയ്യുന്ന രീതിയാണ് അടുത്ത തമാശയായി തോന്നിയത് വില്ലൻ സ്ലോ മോഷനിൽ കാറിൽ വന്നിറങ്ങി സ്റ്റൈലിൽ നടന്നു പോകുന്നത് കാണിച്ചുകൊണ്ടാണ് ഇതിൽ വില്ലനേ റിവീൽ ചെയ്യുന്നത്! അതിനുമുമ്പും ആളുകൾക്ക് സംശയം തോന്നിപ്പിക്കുന്ന വിധത്തിൽ പല ക്ലൂകൾ ഇട്ടുകൊടുക്കാനും സംവിധായകൻ മറന്നില്ല (ഉദാ: ഫോണിൽ നിന്ന് ഫയലുകൾ ഡിലീറ്റ് ചെയ്യുന്ന സീനുകൾ, കാർ സർവീസിങ്ങിന് കൊടുത്തിട്ട് നുണ പറയുന്ന സീൻ, ബെഡിന്റെ അടിയിൽ നിന്ന് നോട്ടുകൾ എടുത്ത് മാറ്റുന്ന സീൻ). അതുകൊണ്ടുതന്നെ കണ്ടിരിക്കുന്നവർക്ക് യാതൊരു ഞെട്ടലും ഉണ്ടായില്ല. എന്നാൽ ഇതേ സമയം ഇതിലെ മൂന്ന് മിസ്സിംഗ് കേസ്, റോയിയുടെ മുത്തശ്ശനോടുള്ള ഒബ്സെഷൻ എന്നിവയൊന്നും സിനിമയിൽ കാര്യമായി എക്സ്പ്ലോർ ചെയ്യുന്നില്ല.
ഇതിലെ ഫഹദിന്റെ കഥാപാത്രം കൊണ്ട് കുറച്ച് കൺഫ്യൂഷൻ ഉണ്ടാക്കുക എന്ന് ഒഴിച്ചാൽ യാതൊരു പ്രയോജനവുമില്ല എന്ന് തോന്നി. സ്ഥിരം ക്ലീഷേ 'കണ്ണിൽ ചോരയില്ലാത്ത' സംസാരിക്കുന്ന രണ്ടു പോലീസ് കഥാപാത്രങ്ങളാണ് ഈ സിനിമയിൽ ആകെ കാണിക്കുന്നത്.