എടക്കാട് ബറ്റാലിയൻ 6
ഷഫീഖ് എന്ന പട്ടാളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. എടക്കാട് എന്ന അയാളുടെ നാടും വീടും സൗഹൃദങ്ങളും അവിടത്തെ ഉത്സവും അയാൾക്ക് വളരെ പ്രിയപ്പെട്ടതാണ്
നാട്ടിലെ ഉത്സവത്തിന് എത്തുന്ന ഷഫീഖ് ഒരു സ്കൂൾ വാൻ മറിഞ്ഞു ഉണ്ടാകുന്ന ദാരുണ അപകടത്തിൽനിന്ന് കുട്ടികളെയും ടീച്ചറെയും രക്ഷിക്കുന്നു അതോടെ അയാൾ ആ നാട്ടുക്കാരുടെ കുടുതൽ പ്രിയപ്പെട്ടവനായി മാറുന്നു എന്നാൽ മയക്കുമരുന്ന് നാട്ടിൽ സപ്ലൈ ചെയുന്ന ഒരു സംഘവുമായി ഷഫീഖ് ഉരസുന്നത്, അവരെ പോലീസിൽ പിടിപ്പിക്കുന്നത് അവരിൽ ദേഷ്യം ജനിപ്പിക്കുന്നു അവർ ആദ്യം അയാളുടെ കല്യാണം മുടക്കാൻ ശ്രമിക്കുന്നു അതിൽ പരാജയപ്പെടുന്നു.. പിന്നെ അവർ ഷഫീഖിനെ കല്യാണ തലേ ദിവസം അപായപ്പെടുത്താൻ പ്ലാൻ ചെയ്യുന്നു അതിനായി കാത്തിരിക്കുന്നു
ഷഫീഖിനെ കാത്തിരിക്കുന്ന നാട്ടിലേക്കു വരുന്നത് ഭീകരരുമായി ഏറ്റുമുട്ടലിൽ വീര മൃത്യു വരിക്കുന്ന ഷഫീഖിനെ കുറിച്ചുള്ള നടുക്കുന്ന വാർത്തയാണ്
ഷഫീഖിനോടുള്ള ആ നാട്ടുക്കാരുടേ സ്നേഹം ബഹുമാനം ആദരം എല്ലാം മനസ്സിൽ തട്ടും വിധം പറഞ്ഞിട്ടുണ്ട് ഈ സിനിമയിൽ ഇതെല്ലാം കണ്ട് മാനസാന്തരം പ്രാപിക്കുന്നു മയക്കു മരുന്ന് സംഘം
ഇതു മനസ്സിൽ തട്ടും വിധം പറഞ്ഞതാണ് ഈ സിനിമയുടെ വിജയം
ടോവിനോ കൃത്യമായി ഒരു പട്ടാളക്കാരനെ കണ്മുന്നിൽ കൊണ്ടുവന്നു. ബാക്കി എല്ലാവരും നന്നായി.
ടെക്നിക്കൽ സൈഡും ഭംഗിയായി
കാശുമുടക്കാം !!