queen ഫിലിം കാണാൻ വൈകിപ്പോയി .... സൂപ്പർ ഫിലിം ....ആനന്ദം കണ്ടപ്പോൾ കരുതി അതാണ് സൗഹൃദത്തെ പറ്റിയുള്ള ഏറ്റവും നല്ല ഫിലിം എന്ന് ... അതിനേക്കാൾ നന്നായി ഒരിക്കലും ഒരു ഫിലിം വരില്ലെന്ന് കരുതി ..... പക്ഷെ ക്വീൻ കണ്ടപ്പോൾ ..... എന്റെ സാറെ ...... ഒരു രക്ഷയും ഇല്യ...... അടിപൊളി ഫിലിം ... ക്വീൻ ഇൽ എൽദോച്ചായന്റെയും ചിന്നുവിന്റെയും സൗഹൃദം നന്നായി ഇഷ്ടപ്പെട്ടു... മുനീറിനെയും ജപനെയും ബാലുവിനെയും എല്ലാവരെയും ........ കേവലം സൗഹൃദത്തെ പറ്റി മാത്രം പറഞ്ഞത് കൊണ്ടല്ല, ഇന്ന് സമൂഹത്തിൽ പെണ്‍കുട്ടികൾക്കെതിരെയുള്ള പല സദാചാരകാഴ്ചപ്പാടുകൾക്കും എതിരെ ശബ്ദിച്ചതുകൊണ്ടുകൂടിയാണ് ഒരുപാട് പെൺകുട്ടികൾക്ക് തീർച്ചയായും ഈ ഫിലിം ഇത്രയും ഇഷ്ടപെട്ടത്...മാത്രം അല്ല തെറ്റുചെയ്യുന്നവരെ തീറ്റിപോറ്റുന്ന ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിയിലെ ചില തെറ്റായ നിയമങ്ങൾക്കെതിരെയുള്ള ക്വീൻ ടീമിന്റെ ചെറുത്തുനിൽപ്പ് പ്രശംസനാർഹമാണ്... എഞ്ചിനീയറിംഗ് മെക്കാനിക്കൽ ബാച്ച്, mech -റാണി, mech -ലെ ഫ്രണ്ട്ഷിപ്പും ഒക്കെ നല്ലരീതിയിൽ നിങ്ങൾ ആവിഷ്കരിച്ചു .... അടുത്തിടെ ഇറങ്ങിയ സിനിമകളേക്കാൾ നന്നായി നല്ല colurful ആയി ക്വീൻ ടീം അവതരിപ്പിച്ചു.... ഒരു കോളേജ് -ഫ്രണ്ട്ഷിപ് കഥയിൽ തുടങി ഇന്ന് നമ്മുടെ സമൂഹത്തിന്റെ അവസ്ഥകളെ , അനീതികളെ ആവിഷ്കരിച്ച സിനിമയാണ് ക്വീൻ ..... എൻജിൻറിങ്ങിൽ മറ്റേത് ബാച്ചുകളെക്കാളും മലയാളികൾ ഇപ്പോൾ mech നെ സ്നേഹിക്കുന്നു അതിനുകാരണം ക്വീൻ ടീം ആണ്...
"GOOD JOB QUEEN TEAM"
"ഏതാണ് ഒരു പെൺകുട്ടിക്ക് അസമയം ???"
"ഇത് ഇന്ത്യ ആണ്.... ഇവിടെ ഇങനെ ആണ് .."
എന്നീ ഡയലോഗുകൾ സിനിമക്ക് സാമൂഹികമായൊരു മുഖം നൽകുന്നു... എന്തുകൊണ്ടും ഏതൊരു പെൺകുട്ടിയും ഏതൊരു മലയാളിയും ഏതൊരു ഇന്ത്യകാരനും കണ്ടിരിക്കേണ്ട സിനിമയാണ് ക്വീൻ.....