മാളികപ്പുറം ഹൃദയസ്പർശിയായ സിനിമയാണ്. കഥയും കഥാപാത്രങ്ങളും കാണികളെ സ്നേഹത്തിന്റെ, കണ്ണീരിന്റെ, ഭക്തിയുടെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് പോകും. ആദ്യപകുതി കണ്ണു നിറയാതെ കണ്ടിരിക്കാനാവില്ല. കണ്ണുകൾ നിറഞ്ഞൊഴുകിയത് അടുത്തിരുന്ന ഭാര്യയും കുഞ്ഞു മകളും കാണാതിരിക്കാൻ തീയറ്ററിൽ ഞാൻ പാട് പെട്ട് പോയി. നിസ്സഹായനായ ഒരച്ഛന്റെ വികാര വിചാരങ്ങളുമായി സൈജു കുറുപ്പ് സ്ക്രീനിൽ ജീവിച്ചു. കുട്ടികളുടെ അഭിനയം പ്രത്യേകം പറയാതെ വയ്യ. ഉണ്ണി മുകുന്ദന്റെ സിനിമ ജീവിതത്തിലെ ഒരു വഴിതിരിവാണ് മാളികപ്പുറം. ഹരിവരാസനം കാതിനെയും മനസ്സിനെയും കുളിർപ്പിച്ചു. അയ്യപ്പൻ ഈ സിനിമയെ അനുഗ്രഹിച്ചതായി തോന്നുന്നു.