ഒരു അതിജീവനത്തിന്റെ ആടുജീവിതം മനോഹരമായി ദൃശൃവത്കരിച്ചിരിക്കുന്നു ബ്ലസ്സി. ഒരു സാധാരണക്കാരന്റെ സ്വപ്നം, പ്രതീക്ഷ, വേദന, നിസ്സഹായാവസ്ഥ, നിരാശ എന്നിവയെ തന്മയത്തോടെ പൃഥ്വിരാജ് അവതരിപ്പിച്ചപ്പോൾ തീയേറ്ററിലെ ഓരോ പ്രേഷകർക്കും ആ അവസ്ഥയിലൂടെ കടന്നുപോകുന്നതായി അനുഭവപ്പെട്ടു. ഹക്കീം ഒരു വിങ്ങലായപ്പോൾ നജീബിന്റെ വേദനങ്ങളെല്ലാം ഓരോരുത്തരും നെഞ്ചിലേറ്റി.
പൃഥ്വിരാജിന്റെ ശരീരപരിവർത്തനം കഥാപാത്രത്തോടുള്ള അർപ്പണബോദ്ധത്തെ കാണിച്ചു തന്നു. ഒരു മനുഷൃന് ഇത്രയധികം പരീക്ഷണങ്ങളിലൂടെ കടന്നുപോയിട്ടും അതിജീവിച്ചു എന്നുള്ളതിലൂടെ ചിത്രം ഒരു സന്ദേശം കൂടി നല്കിയിരിക്കുന്നു. നജീബിന്റെ
ജീവിതാനുഭവം കണ്ടപ്പോള്‍ നമ്മുടെ ജീവിതം ത്തെ പറ്റി ചിന്തിക്കാൻ ഒരു അവസരം കൂടി വന്നു. നമ്മളൊക്കെ എന്തു അനുഭവിച്ചു. ഇതൊക്കെയല്ലേ പരീക്ഷണം..ഹോ...ചിന്തിക്കാൻ പറ്റണില്ല
പ്യഥ്വിരാജിനും ബ്ലസ്സിക്കും അഭിനന്ദനങ്ങൾ..