കുടിയിറക്ക പെടുന്ന ജനതയുടെ ദുഖവും ദുരിതവും ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന കാലം ആണ് ഇത് , ഈ വിഷയം മുഖ്യ പ്രമേയം ആയി പ്രവീൺ പ്രഭരം സംവിധാനം ചെയ്യുന്ന കൽക്കിയും പ്രതിപാദിക്കുന്നത് അതെ വിഷയം തന്നെ ആണ്. പ്രവീൺ പ്രബരം തന്നെ ഒരുക്കിയ തിരക്കഥക്കു ദൃശ്യ വിസ്മയം പകർന്നിരിക്കുന്നത് ഗൗതം ശങ്കർ ആണ്. ചടുലതയിൽ ഒരുക്കിയ ആക്ഷൻ രംഗങ്ങൾ ചിത്രത്തെ മറ്റൊരു തലത്തിൽ എത്തിക്കുന്നു. ജാക്സ് ബിജോയ് ഒരുക്കിയ സംഗീതവും ബാക്ക്ഗ്രൗണ്ട് സ്കോറും ചിത്രത്തെ താളത്തിൽ നിര്ത്തുന്നു.
നഞ്ചക്കോട്ടു എന്ന സാങ്കല്പിക ഗ്രാമം സ്ഥിതി ചെയ്യുന്നത് കേരള തമിഴ് നാട് അതിർത്തിയിൽ ആണ്, രാഷ്ട്രീയ കാരുടെയും കോർപറേറ്റുകളുടെയും അരാജകത്വം വിളയാടുന്ന ഈ നാട്ടിലേക്ക് സ്ഥലം മാറി എത്തുന്ന പോലീസ് ഓഫീസർ ആയാണ് ടോവിനോ എത്തുന്നത്. അനാഥമായി കിടക്കുന്ന നഞ്ചകോട് പോലീസ് സ്റ്റേഷനെ സനാഥം ആക്കുകയാണ് ഒരു തവണ പോലും സ്വന്തം പേര് ഉച്ചരിക്കാത്ത ഈ കഥാ പത്രത്തിന്റെ ലക്ഷ്യം.
ടോവിനോ എന്ന നടന്റെ മാസ് എന്റെർറ്റൈനെർ ആണ് കൽക്കി. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകന് ഒരു റോളർ കോസ്റ്റർ റൈഡ് സമ്മാനിക്കുന്ന ചിത്രം ആക്ഷൻ രംഗങ്ങളെ വളരെ തന്മയത്തത്തോടെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ മറ്റൊരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ശിവജിത് പദ്മനാഭൻ ആണ്. അമർ എന്ന പ്രധാന വില്ലൻ ഇദ്ദേഹത്തിന്റെ കൈകളിൽ ഭദ്രം. നാളെ മലയാള സിനിമയിൽ തന്റെ തനതായ കയ്യൊപ്പു പതിപ്പിക്കാം ഇദ്ദേഹത്തിന് ആവട്ടെ. ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ പ്രത്യേക പ്രശംസ അർഹിക്കുന്നു.
യൂത്ത് എന്റെർറ്റൈനെർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രം എല്ലാ വിധ പ്രേക്ഷകരെയും തൃപ്തി പെടുത്തും