കപ്പേള കണ്ടു.നമ്മുടെ നാടിന്റെ ഗന്ധമുള്ള ഒരു ചെറിയ വലിയ സിനിമ.എവിടെയൊക്കെയോ നമ്മൾ കണ്ട് മറന്ന കഥാപാത്രങ്ങൾ.നാട്ടിൻപുറത്തെ നന്മനിറഞ്ഞ നിഷ്കളങ്കത വരച്ചുകാട്ടാൻ അന്നബെൻ അഭിനയിക്കേണ്ടി വന്നില്ല .പുറംലോകത്തെപ്പറ്റിയോ ഒളിഞ്ഞിരിക്കുന്ന ചതികളെപ്പറ്റിയോ ഒട്ടും ഓർക്കാതെ ഇറങ്ങിപുറപ്പെടുന്ന ആർക്കും ഇത് ഒരു പാഠമാണ്.എന്നിട്ടും പഠിക്കുന്നില്ല എന്ന് മാത്രം.യഥാർത്ഥത്തിൽ അതാണ് സത്യം.ചതിയിൽനിന്ന് ചതിയിലേക്ക് വീഴുന്നോർ വീണു കൊണ്ടേ ഇരിക്കും.ഇന്നത്തെ സമൂഹം നമ്മുടെ കുട്ടികളെകൂട്ടി കണ്ടിരിക്കേണ്ട ഒരു സിനിമ.വാട്സപ്പിന്റെയും ഫെയ്സ്ബുക്കിന്റെയും മിഥ്യാലോകത്ത് പെട്ടെന്ന് എടുത്ത് ചാടുന്ന ഇറങ്ങിപുറപ്പെടുന്ന ഏവരും കണ്ടിരിക്കേണ്ട പടം.റോഷൻമാത്യുവും,ശ്രീനാഫ്ബാസിയും,ആനിന്റെഅച്ഛൻ കഥാപാത്രഅഭിനയിച്ച കലാകാരനും, ഷൈജു അട്ടപ്പാടിയും,മുഹമ്മദ് പേരാമ്പ്രയും മറ്റ് കോഴിക്കോടിന്റെ കലാകാരൻമാരും ഒക്കെ നന്നായിരിക്കുന്നു.ലോക്ക്ഡൗൺ ഇല്ലായിരുന്നെങ്കിൽ നന്നായി തീയെറ്ററിൽ ഓടിയിരുന്നേനെ.മുഹമ്മദ് മുസ്തഫ യുടെ സംവിധാനം അഭിനയം പോലെ കൊള്ളാം...