മേപ്പടിയാൻ റിലീസ് ചെയ്തിട്ടും തീയറ്ററിൽ പോയി കാണാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ Amazon Prime ൽ മേപ്പടിയാൻ കണ്ടൂ.
കുടുംബമായിരുന്ന് കാണേണ്ട രണ്ടു മണിക്കൂർ ദൈർഘ്യമുള്ളൊരു ഒരു കൊച്ചു ചിത്രം.
ചിത്രത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് സൈജു കുറുപ്പിന്റെ കഥാപാത്രത്തെയാണ്.
സൈജു കുറുപ്പിന്റെ അഭിനയത്തെക്കുറിച്ച് പറയാനാണെങ്കിൽ ഒരുപാടുണ്ട്,
ഒരേ ഒരു വാക്കിലത് ചുരുക്കി പറയാം "ആസാദ്യപ്രകടനം" 🥰
ഉണ്ണി മുകുന്ദന്റെ ഹരികൃഷ്ണനും,
ഹരികൃഷ്ണന്റെ വർക്ക് ഷോപ്പിലെ ആശാനായി അഭിനയിച്ച രമേഷ് കോട്ടയവും, അമ്മയായി അഭിനയിച്ച മനോഹരി ജോയിയും അങ്ങനെ ചിത്രത്തിലെ അഭിനേതാക്കൾ എല്ലാവരും തന്നെ 100 % കഥാപത്രങ്ങളോട് നീതി പുലർത്തി, സത്യത്തിൽ അഭിനയിക്കുകയല്ല അവർ ആ കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു.
നാടിൻ പുറത്തിന്റെ നൻമയും തിൻമയും നമ്മുക്ക് മുൻപിൽ കാട്ടുന്നൊരു കുഞ്ഞു ചിത്രം.