"ബെട്ടിയിട്ട ബായതണ്ട്...." ഇതെല്ലാം കേട്ടപ്പോൾ കാണണ്ട എന്ന് കരുതിയതാണ്. പ്രതീക്ഷ ഇല്ലാതെ യാണ് പോയത. കണ്ടു.
ഒരു എന്റെർറ്റൈമെന്റ് സിനിമ. നല്ലൊരു സിനിമയെ അത് കാണാതെ വെറുതെ ട്രോളും,കമ്മെന്റുമിട്ടു ഡീഗ്രേഡ് ചെയ്തത് വിവരക്കേടാണ്.സിനിമ പണ്ഡിതന്മാരും online ചാനലുകാരും പറഞ്ഞതൊന്നും സിനിമ കണ്ടപ്പോ തോന്നിയില്ല.തീയേറ്ററിൽ അധികം ആളില്ല. സീറ്റുകൾ മിക്കതും കാലിയാണ്. ബഹളങ്ങളില്ലാതെ കാണാൻ കഴിഞ്ഞു. ഉറക്കം വരാതെ തീരോളം കണ്ടിരിക്കാൻ പറ്റിയ സിനിമ. നല്ലൊരു കാഴ്ച തന്നെയാണ് മരയ്ക്കാർ.എനിക്കിഷ്ട്ടായി.