എന്തു പടമാണിത്? ബുക്ക് മൈ ഷോ യിലെ റേറ്റിംഗ് ഡ്രൈവിംഗ് ലൈസെൻസിനോട് തുല്യത പാലിച്ചത് കണ്ടാണ് 2 ടിക്കറ്റ് ബുക്ക് ചെയ്തത്. റോഷൻ ആൻഡ്രൂസ് സർ നു ഇങ്ങനെയൊരു ഭീമൻ അബദ്ധം പിണയുമെന്ന് കരുതിയില്ല. ഈ സിനിമ സ്ത്രീകൾ ക്കു വേണ്ടിയുള്ള വാദങ്ങൾ ഉന്നയിക്കുന്നതോടൊപ്പം അനുശ്രീയുടെ character 5 പുരുഷന്മാരെ തേക്കുന്നതായി പറയുന്നു. ഈ 5 പേരുടെയും ജീവിതത്തിന് ഒരു വിലയുമില്ലേ? അവൾ അവരെ കബളിപ്പിക്കുന്നത് വലിയ ആഘോഷമാക്കുമ്പോൾ ഇന്നത്തെ കാലത്ത് സ്ത്രീപക്ഷ വാദം കലർത്താതെ, പുരുഷ വിരുദ്ധത കുത്തി നിറയ്ക്കാതെ ഒന്നും സ്വീകരിക്കപ്പെടില്ല എന്ന തെറ്റിദ്ധാരണ മറയാക്കി വലിയൊരു കഥയുടെ പിൻബലമൊന്നുമില്ലാതെ അൽപ സ്വല്പം ചളി കുത്തി നിറച്ചാൽ ജനങ്ങൾ ഇരുകൈ നീട്ടി അങ്ങ് സ്വീകരിച്ചു കൊള്ളും എന്ന മണ്ടൻ ചിന്താഗതിയിൽ പിറന്ന ഒരു ഡോക്യുമെന്ററി പോലെയുള്ള സിനിമ, അത്രേ ഒള്ളു! ഒന്നേ മുക്കാൽ മണിക്കൂർ പോലും തികച്ചില്ല, ഈ സിനിമ ഇഷ്ടപ്പെടാനായി ഒരു കാരണം പോലും കിട്ടിയില്ല.