മിഥുൻ മാനുവൽ തോമസ് എന്ന ഒറ്റ ആളെ ഓർത്തു മാത്രം സിനിമ കാണാൻ പോയി..
പക്ഷേ ആൾ നിരാശപ്പെടുത്തി..
ഫസ്റ്റ് ഹാഫ് കിടിലൻ ആയിരുന്നു.. സൂപ്പർ ത്രില്ലർ ആയിരുന്നു..
പക്ഷേ സെക്കന്റ് ഹാഫ് ട്രാക്ക് മാറി പോയി.. വെറും പൈങ്കിളി കഥ ആയി പോയി.. പണ്ടത്തെ മനോരമ ആഴ്ചപതിപ്പിലെ പൈങ്കിളി നോവലുകൾ പോലെ..
അലക്സാണ്ടർ എന്ന ആ കഥാപാത്രം ചെയ്യാൻ മമ്മൂട്ടിയെ കൊണ്ടു വരേണ്ട കാര്യം ഒന്നും ഇല്ലായിരുന്നു..
മമ്മൂട്ടിയെ വെക്കാനും മാത്രം വെയിറ്റൊന്നും ആ കഥാപാത്രത്തിന് ഇല്ല..
അലക്സാണ്ടറിന്റെ റോളിൽ ശങ്കറിനെ വെക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ..
ശങ്കർ ആ വേഷം നന്നായി ചെയ്തേനേ..
ഈ സിനിമയെക്കാളും നല്ലത് അഞ്ചാം പാതിരാ തന്നെയാണ്..
ഓസ്ലർ എന്ന സിനിമയുടെ മറ്റ് പോസിറ്റീവുകൾ എന്താണെന്ന് വെച്ചാൽ, ബാലചന്ദ്രൻ ചുള്ളിക്കാടിനെ പോലെ നല്ലൊരു നടൻ ആകാൻ കഴിവുള്ള എഴുത്തുകാരൻ ബെന്യാമിനെ ചെറിയൊരു വേഷത്തിലാണെങ്കിലും വെള്ളിത്തിരയിൽ കൊണ്ടു വന്നു എന്നതും ഒരുപാട് വർഷങ്ങൾക്ക് ശേഷം കുമരകം രഘുനാഥിനെ വെള്ളിത്തിരയിൽ കൊണ്ടു വന്നു എന്നതും ആണ്..
കഴിഞ്ഞ കുറേ വർഷങ്ങളായി ആലോചിക്കുവായിരുന്നു നല്ല കഴിവുള്ള നടനായ കുമരകം രഘുനാഥിന് എന്ത് കൊണ്ടാണ് ഇപ്പോ ഇറങ്ങുന്ന മലയാള സിനിമകളിൽ അവസരം ലഭിക്കാത്തത് എന്ന്..
അതേ പോലെ ഒരുപാട് വർഷങ്ങൾക്ക് ശേഷം ബോബൻ ആലുമ്മൂടനെയും വെള്ളിത്തിരയിൽ കാണാൻ പറ്റി..
സിനിമ ഇറങ്ങുന്നതിന് ആഴ്ചകൾക്ക് മുൻപ് തൊട്ടേ എല്ലാവരും പറഞ്ഞോണ്ടിരുന്ന ആൾ തന്നെയാണ് യഥാർത്ഥ വില്ലൻ..
2.5 / 5
ചുരുക്കി പറഞ്ഞാൽ ഭാവിയിൽ മൊബൈലിൽ കാണാൻ ഉള്ളതേ ഉളളൂ..