ഇതുപോലെ നല്ലൊരു പ്ലോട്ട് മലയാള സിനിമയ്ക്ക് വേറെ കിട്ടുമോ എന്ന് പോലും അറിയില്ല
'ഒടിയൻ' ആഹാ ആ പേര് കേൾക്കുമ്പോൾ തന്നെ പുസ്തകങ്ങളിൽ നിന്ന് വായിച്ച ഓടിയനെ മനസ്സിൽ വരും, ദേഹം ആകെ ഒരു കുളിരു, ഒരു പേടി,
ഗർഭിണി പെണ്ണിനെ വശീകരിച്ചു ചാപിള്ളയെ എടുക്കുന്ന വരികളിൽ ഒക്കെ എവിടെയോ ഒരു പേടി.
ഇനി സിനിമയിലേക്ക് വരാം. ഇത്രേം നല്ലൊരു പ്ലോട്ട് കിട്ടിയിട്ടും അത് വേണ്ടപോലെ ഉപയോഗിക്കാൻ കഴിയാത്ത ഒരു തിരക്കഥാകൃത്തും ഒരു സംവിധായകനും. ബാഡ് ഡയറക്ഷൻ. ബാഡ് സിനിമോട്ടോഗ്രാഫ്യ്, ബാഡ് എഡിറ്റിംഗ്.
മോഹൻലാലിന് എന്താ നെഗറ്റീവ് ടച് ഉള്ള കഥാപാത്രങ്ങൾ ചെയ്താൽ ഉള്ള കുഴപ്പം, ഓടിയനെ നല്ലവൻ ആക്കാൻ ശ്രമിച്ചു. ഒടിയൻ ചരിത്രത്തിൽ ചെയ്ത ക്രൂരതകൾ സിനിമയിൽ ചെയ്യാൻ മോഹൻലാൽ എന്ന നായകന് എന്ത് ബുദ്ധിമുട്ട്, അതോ നെഗറ്റീവ് വേഷങ്ങൾ ചെയ്താൽ തന്റെ നിലവാരം ഇടിഞ്ഞു പോകും ന്ന പേടിയോ ? ഇത്രേം ഉയരത്തിൽ നിൽക്കുന്ന ഒരു നടൻ അദ്ദേഹത്തിന് ചെയ്യുന്ന കഥാപാത്രത്തിനോട് അല്ലെ നീതി പുലർത്തേണ്ടത്. അത് നെഗറ്റീവ് റോൾ ആകട്ടെ പോസിറ്റീവ് ആകട്ടെ.