ബിഗ് ബോസ് ഷോ യുടെ എല്ലാ സീസണുകളും ഒറ്റ എപ്പിസോഡ് പോലും വിടാതെ കണ്ടിട്ടുണ്ട്. മികച്ച മത്സരാർത്ഥികളായിരുന്നു ഓരോ സീസണിലും മാറ്റുരച്ചത്. ഇത്തവണ യഥാർത്ഥ മനുഷ്യരെ അവതരിപ്പിച്ച മത്സരം ജൂലായ് രണ്ടിന് ഫൈനലാവുകയാണ്. അഖിൽ മാരാർ ഒന്നാം സ്ഥാനം നേടുമെന്ന മട്ടിലാണ് പ്രവചനങ്ങളെല്ലാം പക്ഷേ അങ്ങനെ സംഭവിച്ചാൽ ഈ റിയാലിറ്റി ഷോയുടെയും ഏഷ്യാനെറ്റിന്റെയും ധാർമികതേ ചോദ്യം ചെയ്യപ്പുടും എന്ന്
വിശ്വസിക്കുന്ന സാധാരണക്കാരിയാണ് ഞാൻ . അഖിൽ ഈ ഷോയിൽ ഉടനീളം നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ മലയാളി സ്ത്രീകളുടെ അന്തസ് ഇടിക്കുന്ന രീതിയിലുള്ളതായിരുന്നു. സഹ മത്സരാർത്ഥികളായ സ്ത്രീകളോടുള്ള അഖിലിന്റെ അസഹിഷ്ണുത നിറഞ്ഞ പെരുമാറ്റം വരും തലമുറയ്ക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് തന്നെ ബിഗ് ബോസ് ഷോയിൽ കിരീടം ചൂടാൻ അഖിൽ അർഹനല്ല. ഇനി ആ കിരീടം അഖിലിന്റെ തലയിൽ ആണ് അണിയിക്കുന്നത് എങ്കിൽ സ്ത്രീ സമൂഹത്തിന്റെ അന്തസ്സും അഭിമാനവും വലുതാണെന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ഞാൻ ഈ ഷോ കാണുന്നത് എന്നെന്നേക്കുമായി അവസാനിപ്പിക്കും