നന്ദി അഖിൽ സത്യൻ അന്തിക്കാട് ഞങ്ങളുടെ അടുത്ത പ്രദേശം ആയ അന്തിക്കാടിന്റെ പ്രിയ പെട്ട സംവിധായകൻ സത്യേട്ടന്റ മകന്റെ സിനിമ ഇങ്ങനെ അല്ലാതെ പിന്നെ എങ്ങനെ ആവും 170 മിനിറ്റ് കൊണ്ട് ആ സിനിമ കണ്ട് ഇറങ്ങുമ്പോൾ ഇനിയും കാണാത്തവർക്ക് എന്നെ പോലെ ഉള്ള ഒരു സാധാരണ സിനിമ പ്രേമി ഒരു കാര്യം ഉറപ്പ് തരുന്നു. നല്ല മലയാള സിനിമകളുടെ ഗണത്തിൽ പെടുത്താം ഈ സിനിമയെ ധൈര്യമായി കുടുംബ സമേതം പോയി കാണാം. നന്ദി പ്രിയപ്പെട്ട അഖിൽ. പാച്ചുവും അത്ഭുതവിളക്കും പോലെ ഒരു പാട് നല്ല സിനിമകൾ ഇനിയും ഉണ്ടാവട്ടെ..... ഒരുപാട് ഇഷ്ടത്തോടെ ശ്രീജിത്ത് രവീന്ദ്രൻ