മുരളീഗോപി തിരക്കഥയെഴുതുമ്പോൾ അതിൽ രാഷ്ട്രീയം പറയുന്നതിൽ ഒരത്ഭുതവുമില്ല.
പക്ഷെ ഇത്ര പച്ചയായ് പറഞ്ഞുവെക്കുമ്പോൾ ഇനി എനിക്ക് വായിച്ചെടുക്കുന്നതിൽ തെറ്റുപറ്റിയതാണോ എന്നറിയാൻ പലപ്പോഴും ഒന്ന് കണ്ണുതിരുമേണ്ടിവന്നു! ഓരോ ദൃശ്യങ്ങൾക്കും, സംഭാഷണങ്ങൾക്കും, എന്തിനേറെ കഥാപാത്രങ്ങളുടെ പേരിനുപോലും രാഷ്ട്രീയം...