"കടുവാക്കുന്നേൽ കുറുവാച്ചന്റെ ആറാട്ട്"
തീപ്പൊരി സിനിമകളോട് പണ്ടേ ഒരിച്ചിരി ഇഷ്ടം കൂടുതൽ ഉള്ളത് കൊണ്ട് തന്നെ കടുവാക്കുന്നേൽ കുറുവാച്ചനെ നന്നായി ബോധിച്ചു. ഷാജി കൈലാസ് സിനിമകളിൽ കാണാറുള്ള തീപ്പൊരി സംഘട്ടനങ്ങളും മാസ്സ് ഡയലോഗുകളുമുള്ള ഒരു പക്ക എന്റർടൈമെന്റ് ആണ് കടുവ. പൃഥ്വിരാജ് കടുവാക്കുന്നിൽ കുറുവാച്ചൻ ആയി തകർക്കുമ്പോൾ കോട്ടയം അച്ചായൻ സ്റ്റൈലിൽ എത്താൻ സാധിക്കുന്നില്ലേലും തന്റെ ഐ.ജി ജോസഫ് ചാണ്ടി എന്ന കഥാപാത്രമായി വിവേക് ഒബ്രോയ് അയ്യപ്പൻ-കോശി കോമ്പോയെ ഓർമിപ്പിക്കുന്ന തരത്തിൽ പ്രിത്വിക്കൊപ്പം കട്ടക്ക് കൂടെനിൽക്കുന്നുണ്ട്. ജുബ്ബയും കൊന്തയും, മീശയും ചുരുട്ടി, മുണ്ടും മടക്കികെട്ടി ചുരുട്ടും വലിച്ച് അഡാർ ലുക്കിൽ തന്നെയാണ് പ്രിത്വിരാജ് കുറുവാച്ചൻ ആയി ഒരുങ്ങിയത്.
പല്ലിനു പല്ല്, കണ്ണിനു കണ്ണ് എന്ന ശൈലിയിലാണ് ഷാജികൈലാസ് തന്റെ മിക്ക ചിത്രങ്ങളും ഒരുക്കിയിട്ടുള്ളത്, അത്കൊണ്ട് തന്നെ അങ്ങനെ പ്രതീക്ഷിച്ച് തന്നെ ചിത്രം കാണുക, അല്ലാതെ കുമ്പളങ്ങി നൈറ്റ്സും, വാൽസല്യവും, കിലുക്കവും പ്രതീക്ഷിച്ച് ആരും കടുവ കാണാൻ നിക്കണ്ട. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണും പൊന്തൽമാടയും മാത്രം കാണുന്ന ജനിതക ബുദ്ദിജീവി ബാധ ഉള്ളവർ ആ വഴി പോകാതിരിക്കുക......
ഷാഹുൽ ബേപ്പൂർ