2.5 /5
പയ്യന്മാരുടെ കോമ്പിനേഷൻ സീൻസ് നല്ലതായിരുന്നു , കുറച്ച് തമാശയൊക്കെ വർക്കൗട്ട് ആയിട്ടുണ്ട്.
ക്ലൈമാക്സിൽ തൻറെ പേഴ്സണൽ ലൈഫിൽ ഇടപെടുന്നതിനെ പറ്റി ജോമോളുടെ ക്യാരക്ടർ അനിയനോടും സുഹൃത്തുക്കളോടും "കഥാപ്രസംഗം" നടത്തുന്നുണ്ട് , ഇതേ കാര്യം ജോമോള്‍ തൻറെ അനിയൻറെ കാര്യത്തിലും വേറെ രീതിയിൽ ചെയ്യുന്നുണ്ട് കൈയ്യക്ഷരം നോക്കി ആളെ കണ്ടു പിടിക്കാൻ ശ്രമിക്കുന്നതും , ചുറ്റിക്കളി ഉണ്ടെന്ന് പറയുന്നതൊക്കെ , പ്രായപൂർത്തിയായ അനിയൻറെ റിലേഷൻഷിപ്പിൽ ജോമോൾ തല ഇടുന്നുണ്ട്. സ്വന്തം ലൈഫിൽ ആരും ഇടപെടരുത് എന്ന് ആഗ്രഹം ഉള്ളയാൾ അനിയൻറെ കാര്യത്തിൽ അത് ചെയ്യാൻ പാടില്ലല്ലോ!. ക്ലൈമാക്സിൽ രണ്ടു പേരും ചെയ്തത് തെറ്റാണെന്ന്
കാണിച്ചെങ്കിൽ കുറച്ചുകൂടി നന്നായേനെ. ( ജോമോൻ ചെയ്തത് മാത്രം തെറ്റ് എന്ന രീതിയിലാണ് കാണിച്ചിട്ടുള്ളത്)
ചുരുക്കിപ്പറഞ്ഞാൽ കരിക്കിന്റെ സ്കെച്ച് ഒക്കെ കാണുന്ന ലാഘവത്തിൽ കണ്ടിരിക്കാം.