കണ്ണൂർ ഡീലക്സ് എന്ന ചിത്രം ആസ്വാദ്യകരമായി കണ്ടിരിക്കാവുന്ന ചിത്രം ആണ്.. കുറെയേറെ ഭാഗങ്ങൾ ഒരു ബസിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു അപസർപ്പക കഥ എന്ന് വേണമെങ്കിൽ പറയാം.. ജി കെ പിള്ളയുടെ വേഷം ഗംഭീരം ആണ്.. ഉമ്മർ ഒരു പയ്യൻ ആയി എത്തുന്നു. കമ്മത്ത് എന്ന കഥാപാത്രം പതിവ് പോലെ ശങ്കരാടി അവിസ്മരണീയം ആക്കി. കൂടുതലും പുറംവാതിൽ ദൃശ്യങ്ങൾ ആണ് ചിത്രത്തിൽ..1969 കാലഘട്ടത്തിൽ കേരളത്തിലെ റോഡുകളും വാഹനങ്ങളും ഒക്കെ ഇതിൽ കാണാം. സംവിധാനം ഒട്ടും മടുപ്പിക്കാതെ നിർവഹിച്ചിരിക്കുന്നു സംവിധായകൻ എ ബി രാജ്. എല്ലാം കൊണ്ടും ഒരു നല്ല സിനിമ..ഈ ചിത്രത്തിലെ 7 ഗാനങ്ങൾ ഉള്ളതിൽ അഞ്ചും പ്രസിദ്ധം ആണ്.. ശ്രീകുമാരൻ തമ്പി, ദക്ഷിണാമൂർത്തി ടീമിന്റെ ഗാനങ്ങൾ ശ്രവണ സുന്ദരം.. നല്ല ചായഗ്രഹണം, നല്ല സംവിധാനം, നല്ല ഗാനങ്ങൾ.. ഷീലയുടെ അഭിനയ പൂർണത.. അങ്ങനെ എല്ലാം കൊണ്ടും നല്ല ചിത്രം.. കണ്ണൂർ ഡീലക്സ്