1921 ലെ മാപ്പിളലഹളയിൽ സ്വജീവൻ നൽകിയ, സ്വന്തം ചാരിത്ര്യം അടിയറവ് വെക്കേണ്ടിവന്ന, സ്വന്തം നാടും വീടുമുപേക്ഷിച്ച് പാലായനം ചെയ്യേണ്ടിവന്ന പൂർവ്വികരുടെ യഥാർത്ഥ ചരിത്രം 100 വർഷങ്ങൾക്കിപ്പുറം, അലി അക്ബർ എന്ന സംവിധായകന്റെ കഠിനാധ്വാനം കൊണ്ടും സമർപ്പണബോധം കൊണ്ടും, ഒരുപാട് പേരുടെ പങ്കാളിത്തം കൊണ്ടും സിനിമാരൂപത്തിൽ ചിത്രീകരിക്കപ്പെട്ടിരിക്കുകയാണ്. കൊന്നവരും കൊല്ലിച്ചവരും വാഴ്ത്തപ്പെടുന്ന വർത്തമാന കേരള സാഹചര്യത്തിൽ ഈ സിനിമയുടെ പ്രദർശനം വളരെയധികം പ്രാധാന്യമർഹിക്കുന്നു. തൂവൂർ കിണറും, ചങ്കുവെട്ടിയും, വെട്ടിച്ചിറയുമെല്ലാം പതിറ്റാണ്ടുകളായി പറയാൻ ബാക്കിവെച്ച കഥകൾ ഈ സിനിമ നമ്മോട് പറയും.