അതി സുന്ദരമായ ഒരു കൊച്ചു ചിത്രം. ഒരു രജീഷ വിജയൻ ചിത്രം എന്ന് നിസ്സംശയം പറയാം. ഇത് പോലെ ഒരു മകൾ, ഇത് പോലെ ഒരച്ഛൻ ..... കൊതിച്ചു പോകും. ജോജു അസ്സലായിട്ടുണ്ട്. അശ്വതി മേനോന്റെ തിരിച്ചു വരവ് ഒരു മികച്ച ചിത്രത്തിലൂടെ എന്നഭിമാനിക്കാം. മായാ മിസ്സ് ഓർമ്മയിൽ നിൽക്കും. അർജുൻ അശോകൻ കഥാപാത്രത്തോട് നീതി പുലർത്തി. അതേ പോലെ ജോയലിനെ അവതരിപ്പിച്ച നടനും. കണ്ടിരിക്കേണ്ട ചിത്രം