തുറമുഖം എന്ന സിനിമ 1950 -60 കാലഘട്ടത്തിലെ തുറമുഖ തൊഴിലാളികളുടെയും തെരുവുകളുടെയും ദാരിദ്ര്യവും ഉഴിയവേലയുടെയും നേർചിത്രം വളരെ നന്നായി അവതരിപ്പിക്കുന്ന ചലച്ചിത്രം ആണ്. തൊഴിലാളിയും മുതലാളിയും തമ്മിലുള്ള അന്തരം വളരെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. മരണം വരെ മാടിനെ പോലെ പണിയെടുത്ത് അർധപട്ടിണിൽ അന്തിയുറങ്ങി സ്വപ്നങ്ങളും മാറുവാനുള്ള സ്വാതന്ത്ര്യവും ഇല്ലാതെ രണ്ടും മൂന്നും തലമുറകൾ അനുഭവിക്കുന്ന അഭിമാനകരമായ ജീവിതത്തിന്റെ തുടർച്ച വളരെ വ്യക്തമായി മങ്ങിയ വെളിച്ചത്തിൽ അവതരിക്കുന്ന ചിത്രം ആണ്.
അഭിനയം ഓരോരുത്തരുടേയും ഗംഭീരം ആയിരിക്കുന്നു. നിവിൻ പോളി അഭിനയിച്ച കഥാപാത്രം താങ്ങാനാകുന്നതിലും അധികം നെഗറ്റീവ് ആയതും ശുഭകരമായ അന്തം പ്രധാന കഥാപാത്രങ്ങൾക്ക് സംഭവിക്കാത്തതും സാധാരണ കണ്ടുവരുന്ന അമാനുഷിക രംഗങ്ങൾ തീർക്കുന്ന സ്റ്റാറിസത്തിൻറെ മസാലകൾ തീർക്കുന്ന ഒരുതരം വൈകാരിക ഗും ഇല്ലാതാക്കുന്നുണ്ട്.
സംവിധാനം, സ്ക്രിപ്റ്റ്, ലൈറ്റ്, ക്യാമറ, സെറ്റ് എന്നിവ മികവുറ്റതായി തോന്നി.
ഇടതുപക്ഷ അനുഭാവവും തൊഴിലാളി യൂണിയൻ സംഘാടനവും അതിന്റെ നഷ്ടങ്ങളും നേട്ടങ്ങളും ഒക്കെ അനാവരണം ചെയ്യുന്ന ഈ സിനിമ ഒരു തികഞ്ഞ വിനോദ മൂല്യം എന്നതിനപ്പുറം ദാർശനിക മൂല്യം ഉള്ള സിനിമ ആണ് എന്ന് പറയുന്നത് ആണ് ഉചിതം.
സാബു ഐസക്ക് ആവണീശ്വരം