ഒരു സാധാരണ സിനിമാപ്രേമിക് കണ്ടു ത്രാസിക്കാനുള്ള സിനിമയായിരുന്നില്ല ഇത് .മറിച് ,
ഇതിലെ കഥയെയും കഥാപാത്രത്തെയും ഉൾക്കൊണ്ട് അവരിലൊരുവനായി നിന്നുകൊണ്ട് വേണം സിനിമ കാണാൻ .
അനാവശ്യമായ ചില സ്ലോമോഷനുകൾ സിനിമയിൽ ഉണ്ട് എങ്കിലും അതൊഴിച്ചാൽ സിനിമയിലെ ബാക്കിയെല്ലാം ഒന്നിനൊന്ന് മെച്ചമാണ് . ചാമി എന്ന കഥാപാത്രം സിനിമയിലുടനീളം നിഗൂഢമായി നിലനിർത്തുന്നുണ്ട് . അവസാനം സക്കറിയ പോത്തൻ ജീവിച്ചിരിക്കുന്നതിന് തെളിവായി ചാമിയെ നിലനിർത്തുന്നു .
സിനിമയിലെ തുടക്കം മുതൽ തന്നെ മരിയ സക്കറിയയിൽ നിന്നും പലകാര്യത്തിൽ നിന്നും പിന്തിരിഞ്ഞോടുന്നു .
കല്യാണം കഴിഞ് അത്രേം വർഷമായിട്ടും ഒരു കുഞ്ഞിക്കാൽ കാണാത്തത് അത് സൂചിപ്പിക്കുന്നു .
സക്കറിയക്ക് ഇഷ്ടമുള്ള പിയാനോ ട്യൂൺ കേൾപ്പിക്കുന്നതിൽ മരിയ നീരസം പ്രകടിപ്പിക്കുന്നു .
മരിയ ഉണ്ടാക്കികൊടുത്ത ഭക്ഷണത്തിൽ എരിവ് കുറവായിരിക്കുമെന്ന് പറയുന്നതിൽ , മരിയക്ക് സക്കറിയയോടുള്ള സ്നേഹക്കുറവിനെ ചൂണ്ടിക്കാണിക്കുന്നു , അല്ലെങ്കിൽ മരിയ ഇത്രേം വർഷമായിട്ടും സക്കറിയയുടെ ഇഷ്ടതിന് അനുസരിച് പാചകം പടിചെനെ .
സിനിമയുടെ അവസാനത്തിൽ വടതിക്കാറ്റേ സോങ് എത്ര ശ്രവിച്ചാലും മതിവരില്ല . അത് പാടിയിരിക്കുന്നത് ശ്രേയ ഘോഷാൽ ആണെന്നത് മിക്കവരും ശ്രദ്ധിക്കാത്ത ഒന്നാണ് .
സിനിമ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു .അതുപോലെ BGM