പാൽത്തു ജൻവർ കണ്ടു .ഇന്നലെ.!
ഒരു വർഷ മേഘത്തിൽ തണുത്തുറഞ്ഞ ,,മുകിലിന്റെ പീലി പോലെ ഇപ്പോളുമാ എന്തിനെന്നറിയാതെ കണ്ണീർ കുടങ്ങൾ പെയ്തു കൊണ്ടേ ഇരിക്കുന്നു..
പ്രകൃതിയും ഭയപ്പെടുത്തുന്ന മലയടിവാര ഗിരി ശൃങ്ഗങ്ങളും എപ്പോളും നിഴല് വിരിച്ചു നിൽക്കുന്ന ഉയരത്തിലേക്കുള്ള ചരലിന്റെ പരുക്കൻ മുഖങ്ങളുള്ള മൺപാതകളും ഒരാൾ ഉയരത്തിൽ നിൽക്കുന്ന കൊതി പുല്ലുകളും അവർക്കിടയിൽ താളത്തോടെ ജീവിക്കുന്ന മനുഷ്യരും മൃഗങ്ങളും എത്ര മനോഹരമായിട്ടാണ് എന്നിലേക്കിറങ്ങി ഇപ്പോളും പെയ്തു തോരാതെ ...............അവസാനം പെയ്ത 'അമ്മ മഴയോടൊപ്പം ഒരു പിഞ്ചു പൈതലായി ഇപ്പോളും ഞാനാ ദൃശ്യ വാത്സല്യത്തിന്റെ മടിത്തട്ടിൽ...
അതിമനോഹരമായ ഒരു മലയാള ദൃശ്യ ചാരുത.. സംഗീതം........അതിശയിപ്പിച്ചു കളഞ്ഞു