ഭയങ്കര പ്രതീക്ഷയോടെ പോയി കണ്ട് നിരാശപ്പെടുത്തിയ സിനിമകളുടെ ലിസ്റ്റ് വളരെ വലുതാണ്. മാസങ്ങളും വർഷങ്ങളും കാത്തിരുന്ന് കാണുന്ന സിനിമ പ്രതീക്ഷയ്ക്ക് വിപരീതമാവുമ്പോഴുള്ള ചടപ്പ് ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ടിനി ഒരു പടത്തെയും അമിത പ്രതീക്ഷകളുമായി സമീപിക്കില്ല എന്ന് തീരുമാനമെടുത്താലും ചില സിനിമകൾ വരുന്ന സമയത്ത് അതെല്ലാം മറന്നുപോവും. എന്നിട്ടാ സിനിമ അത്തരം പ്രതീക്ഷകൾക്കെല്ലാം മേലെപ്പോയാലോ ? പഴയ ഹാപ്പി ജാമിന്റെ ആഡിൽ ഉള്ള പോലെ 'സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ' എന്ന അവസ്ഥയായിരിക്കും. അത്തരത്തിലൊരു സന്തോഷത്തിലും Excitement ലുമാണ് ഇതെഴുതുന്നത്.
പറയുന്നത് ഭീഷ്മപർവ്വത്തെകുറിച്ചാണ്. ചുമ്മാ വേറെ ലെവൽ അടിപ്പൻ പടം. തീ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന അമൽ നീരദിന്റെ മേക്കിംഗ്, മമ്മൂട്ടിയുടെ അപാര Swag, ചുമ്മാ സ്ക്രീനിൽ വന്ന് പോവാൻ വേണ്ടിയല്ലാതെ കൃത്യമായി എഴുതപ്പെട്ട ഒരുപാട് ക്യാരക്ടേഴ്സ്, സുഷിന്റെ Songs and BGM. എല്ലാംകൂടെ മൊത്തത്തിൽ ഈ അടുത്തകാലത്തൊന്നും ഇത്ര രോമാഞ്ചത്തോടെ ഒരു സിനിമ തിയേറ്ററിൽ നിന്ന് കണ്ടിട്ടില്ല.
Very much satisfied.🤗❤️