റിവ്യൂ കണ്ടപ്പോൾ വളരെ സംശയത്തോടെയാണ് 'ഉയരെ'കാണാൻ പോയത് , പക്ഷെ
കണ്ടിറങ്ങുമ്പോൾ എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരം കിട്ടി.ടേക് ഓഫ് എന്ന ചിത്രത്തിന് ശേഷം പാർവ്വതി എന്ന നടിയുടെ കരുത്തുറ്റ, മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു കഥാപാത്രം, ഒപ്പം കുറെ നാളുകൾക്കു ശേഷം പടം കഴിഞ്ഞിറങ്ങിയപ്പോൾ എന്തെന്നില്ലാത്ത സംതൃപ്തി തോന്നി! എനിക്ക് മാത്രമല്ല എല്ലാവരുടെയും മുഖത്തു അത് പ്രകടമായിരുന്നു. ഈ അടുത്ത കാലത്തു ഞാൻ കണ്ടതിൽ വെച്ച് ഏറെ ഇഷ്ടപെട്ട ഒരു ചിത്രമാണ് ഇത്.ജീവിതത്തിൽ നിസ്സാരമായ് കാണേണ്ട ചെറിയ ചെറിയ കാര്യങ്ങൾക്ക് വരെ ആത്മഹത്യ യാണ് പരിഹാരം എന്ന് കരുതി നടക്കുന്നവർ തീർച്ചയായും ഈ ചിത്രം കണ്ടിരിക്കണം. അവർക്കൊക്കെ ഒരു motivation നൽകുന്ന ഒരു ചിത്രം കൂടിയാണിത്. അണിയറ പ്രവർത്തകക്ക് അഭിനന്ദനങ്ങൾ നേരുന്നു ,ഒപ്പം പാർവ്വതിക്കും!!!