വികൃതി....3.5/5
നമുക്ക് സന്തോഷവും സന്ദേശവും നൽകുന്ന ഒരു കൊച്ചു ചിത്രം.
നവമാധ്യമങ്ങളിലൂടെ സാമൂഹികാവസ്ഥകളുടെയും വ്യക്തികളുടെ പെരുമാറ്റങ്ങളുടെയും യാഥാർഥ്യം മനസ്സിലാക്കാതെ അവരെ അപമാനിയ്ക്കുകയും തേജോവധം ചെയ്യുകയും ചെയ്ത് മനോരോഗം ബാധിച്ച് ദുഷിച്ചു നാറി വളർന്നുകൊണ്ടിരിയ്ക്കുന്ന ഒരു സമൂഹത്തിന് തിരിച്ചറിവുണ്ടാക്കുന്ന സിനിമ. ഓരോ സിനിമ കഴിയുംതോറും സൂരാജ് വെഞ്ഞാറമൂട് നമ്മെ അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളുമായി മുന്നേറുകയാണ്. സൗബിന്റേതും മികച്ച പ്രകടനമാണ്. ജാഫർ ഇടുക്കിയുൾപ്പെടെ മറ്റെല്ലാ നടീനടന്മാരും തന്നെ വളരെ സ്വാഭാവികമായ അഭിനയമാണ് കാഴ്ച്ചവച്ചിരിയ്ക്കുന്നത്. ഓരോ സീനുകളും വളരെ യുക്തിഭദ്രമായി ആവിഷ്കരിച്ച് ഈ ചിത്രത്തെ ഒരു കൊച്ചു സുന്ദര ചിത്രമാക്കിയിരിയ്ക്കുന്നു. ഇതിന്റെ സംവിധായകൻ. ബിജിബാൽ സംഗീതം ചെയ്ത ഹരിശങ്കർ പാടിയ ഗാനവും രണ്ടാമത്തെ പാട്ടും നന്നായിട്ടുണ്ട്. അവസാന രംഗം വളരെ ഹൃദയ സ്പർശിയാണ്.നല്ലൊരു സോദ്ദേശ ചിത്രം. ചിലയിടങ്ങളിൽ ചെറിയ ഒരിഴച്ചിൽ തോന്നിയെങ്കിലും മൊത്തത്തിൽ ചിത്രം നിലവാരം പുലർത്തുന്നത് കൊണ്ട് അത് അത്ര തോന്നില്ല.ഒരു നടന്ന സംഭവത്തെ എത്ര തന്മയത്തോടെയാണ് സംവിധായകൻ Emcy Joseph അവതരിപ്പിച്ചിരിയ്ക്കുന്നത്.ചിത്രം ബമ്പർ ഹിറ്റാകുന്നു ലക്ഷണം തന്നെയാണ് തിയറ്ററിൽ നിന്നും മനസ്സിലാക്കുവാൻ കഴിഞ്ഞത്.
---ജയൻ മൺറോ---