ഒടിയൻ സിനിമ ഇന്ന് കണ്ടു. സിനിമ റിലീസ് ആയ ദിവസം ആയതിനാൽ അത്യാവശ്യം റിവ്യൂ ഒക്കെ നോക്കിയാണ് സിനിമക്ക് പോയത്.എല്ലാ റിവ്യൂകളിലും ഒരേ ആവർത്തി സിനിമ ആവറേജ് അന്നെന്ന് പറയുന്നത് ശ്രദ്ധിച്ചു.ആദ്യമേ പറയട്ടേ ഞാൻ ഒരു മോഹൻലാൽ ഫാൻ അല്ല. ഒരു വർഷത്തെ കാത്തിരിപ്പിനോടുവിൽ ആണല്ലോ സിനിമ റിലീസ്. എല്ലാവരും പറയുന്നു ആദ്യ പകുതി ആവറേജ് ആണെന്ന്; പക്ഷേ ഞാൻ പറയട്ടേ ആദ്യ പകുതി ഞെട്ടിച്ച് കളഞ്ഞു. എല്ലാവരും പറയുന്നു സിനിമ വിചാരിച്ചത്ര ഇല്ലന്ന് ... ആട്ടേ ഈ പറയുന്ന വ്യക്തികൾ എന്താണാവോ പ്രതീക്ഷിച്ചത്. തികച്ചും വ്യത്യസ്തമായ ആവിഷ്കാരം: ഒടിയൻ എന്ന കഥാപാത്രത്തോട് മോഹൻ ലാൽ എന്ന താരം വളരെ ആത്മാർത്ഥയോടെ കൈകാര്യം ചെയ്തത്.. സിനിമ മുയുവൻ കാണാം: എല്ലാ കഥാപാത്രങ്ങളും അത് പോലെ തന്നെ: പറയാനാണെങ്കിൽ ഒരു പാട് ഉണ്ട്: സിനിമ കാണാത്തവർ തീർച്ചയായും കാണുക: റേറ്റിങ്ങ് എന്റെ വീക്ഷണത്തിൽ 4/5 :