ബിഗ് ബോസിൻറെ തുടക്കം മുതൽ ഇതുവരെയുള്ള എല്ലാ എപ്പിസോഡുകളും മുടങ്ങാതെ കണ്ട ഒരു വ്യക്തിയാണ് ഞാൻ ആ കുടുംബത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് പേളി മാണി ആയിരുന്നു എന്നാൽ ഈയിടെയായി അവളുടെ യഥാർത്ഥ സ്വഭാവം പുറത്ത് വന്നതോടുകൂടി ആ വ്യക്തിയെ ഞാൻ തിരിച്ചറിഞ്ഞു അഭിനയിച്ചു ആളുകളെ കുപ്പിയിലാക്കുന്ന ഒരാളാണ് പേളി മാണി എന്ന് വളരെ വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു അതുകൊണ്ടുതന്നെ അവൾ നിലനിൽക്കുന്നത് എനിക്ക് താല്പര്യം ഇല്ലാത്ത രീതിയിൽ തന്നെയായി തുടങ്ങി ഇപ്പോൾ ബിഗ് ബോസ് കാണാനുള്ള താൽപര്യം തന്നെ കുറഞ്ഞുതുടങ്ങി