ജോസഫ് - മനുഷ്യനേറ്റ മുറിവുകളുടെ കഥ
തീയേറ്റർ : ആനന്ദ് ,കോട്ടയം
സെക്കൻഡ് ഷോ: പകുതിയോളം ആളുകൾ
ഓരോ മനുഷ്യന്റെയും കഥകൾ വ്യത്യസ്തമാണ് . ഓരോ സിനിമയും അത് പോലെ .
വ്യക്തമായ ഉദ്ദേശ ലക്ഷ്യം അതാണ് ജോസഫ്. ഒരു ത്രില്ലെർ സിനിമയുടെ കുറ്റവാളിയെ കണ്ടുമുട്ടി കഴിഞ്ഞാൽ പിന്നീട് അവൻ മാത്രമാകും സിനിമ കണ്ടു കഴിയുന്നവന്റെ ഉള്ളിൽ. ലോക സിനിമകളിലെ പോലെ കേരളത്തിലും കൂർമ്മ ബുദ്ധയുള്ള ഒരു പോലീസ്കാരനും, തന്റെ സർവീസ് അവസാനിപ്പിച്ചിട്ടില്ല. ഓരോ പുതിയ കേസുകളും അവരെ പ്രവർത്തന സജ്ജരാക്കുന്നു .
ജോജു എന്ന പോലീസ്കാരൻ
കഴിഞ്ഞ കുറെ വര്ഷങ്ങളായി ജോജു സാധാരണമായി ചെയുന്ന പോലീസ് ജോലി വീണ്ടും വീണ്ടും അവർത്തിച്ചിട്ടും അതിന്റെ പുതുമ ചോരാതെ കാത്തു സൂക്ഷിക്കുന്ന നടൻ കയ്യടി അർഹിക്കുന്നു . പാട്ടു , പ്രണയം , അച്ഛൻ , ഭർത്താവ് , കൂട്ടുകാരുടെ തലവൻ എന്ന നായക ദൗത്യങ്ങൾ ഈ കൈകളിൽ സുഭദ്രം.
ദിലീഷ് പോത്തൻ, സുധി കോപ്പ , മാളവിക തുടങ്ങി എല്ലാ അഭിനേതാക്കളും കഥാപാത്രങ്ങളായി മികച്ചു നിന്നു.
അതി മനോഹര തുടക്കം
സിനിമ തുടങ്ങുന്നത് ഒരു ക്രൈം സീനിലാണ് . ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ആ രംഗം എത്ര കണ്ടാലും മതിവരില്ല. തിരക്കഥാകൃത്തിന്റെ ബുദ്ധി മുഴുവൻ 'ജോസഫ് ' സ്വന്തമാക്കുന്നതിനാൽ നമ്മൾ അവസാനം വരെ അതിലെക്കു നോക്കിയിരിക്കും.
മദ്യപാനവും , ബീഡി വലിയും ഹെൽമെറ്റ് ഇല്ലാത്ത ബൈക്ക് യാത്രയും , സീറ്റ് ബെൽറ്റിടാത്ത കാറും സിനിമയിൽ ഉള്ളതിനാൽ അവർ പോലീസ്കാർ ആയി അഭിനയിക്കുക മാത്രമാണെന്നു മനസിലാക്കുക.
പാട്ടുകളും അതിലെ രംഗങ്ങളും കൊള്ളാം .
മുറിവേറ്റവന്റെ വേദന അത് കാണുന്നത് അത്ര എളുപ്പമല്ല.
അടിക്കുറിപ്പ് : കഥ കുറച്ചു കൂടി മുറുക്കിയാൽ മറ്റൊരു സൂപ്പർ താരത്തിന് അന്യ ഭാഷയിൽ തകർക്കാം