"ജോസഫ് " Man with The Scar, മനോഹരമായ പാട്ടുകൾ 🎼കേട്ടപ്പോൾ കാണാൻ തോന്നിയ സിനിമ.🎥 മനോഹരം ആയ പാട്ടുകൾ പോലെ തന്നെ ഒറ്റ വാക്കിൽ പറഞ്ഞാൽ അതിഗംഭീരം👌. കഴിഞ്ഞ ഒരു അഞ്ചു വർഷത്തിനുള്ളിൽ മലയാളത്തിൽ ഇറങ്ങിയതിൽ വച്ചേറ്റവും ഗംഭീരം ആയ സിനിമ എന്ന് ഉറപ്പിച്ചു പറയാവുന്ന പടം.👌 ഈ സിനിമയിൽ നായികയാവാൻ നമ്മുടെ മലയാളത്തിലെ മുൻനിര നടിമാർ ആരും തയ്യാറാവാതിരുന്ന സിനിമ എന്ന് അറിയുമ്പോൾ ആണ്, ഇത്തരം നിലവാരം ഉള്ള കഥ മൂല്യം ഉള്ള സാമൂഹിക യാഥാർത്ഥങ്ങളിലേക്കു വിരൽ ചൂണ്ടുന്ന സിനിമകൾ വിജയിപ്പിക്കാൻ ഉള്ള ഉത്തരവാദിത്തം നമ്മളെ പോലുള്ള സാധാരണ പ്രേക്ഷകർ ഏറ്റെടുക്കേണ്ടി വരിക. പുലിമുരുഗനും റോബോ 2.0 കാണാൻ ഒരു മടിയും ഇല്ലാതെ ടിക്കറ്റ് എടുക്കുന്ന നമ്മൾ ഇത്തരം നല്ല സിനിമ കളെ കണ്ടില്ലെന്ന് നടിക്കരുത്. തിയേറ്ററിൽ പോയി കണ്ടില്ലെങ്കിലും DVD ഇറങ്ങുബോൾ എങ്കിലും കാണണം എന്നാണ് എന്റെ അഭ്യർത്ഥന.🙏 ഈ പടം കണ്ടില്ലെങ്കിൽ നഷ്ടം നിങ്ങൾക്ക് മാത്രം ആണ്.. മലയാളത്തിലെ മറ്റൊരു "ദൃശ്യം" ആയിരിക്കും ഈ സിനിമ എന്നതിന് ഒരു തർക്കവും ഇല്ല. 🏅