"Fasten your seat belt"; before you move your car, back to your home... after this "man hunting" movie...
പ്രണവിന്റെ passion, Parkour(free running), അതിനു വേണ്ടി ഒരുക്കിയ തിരക്കഥ...തുടക്കവും, ആദ്യപകുതിയും പലയിടങ്ങളിലായി മടുപ്പിക്കുന്നതായിരുന്നു...അനുശ്രീ, ഷറഫുദീൻ എന്നിവർ പടത്തിൽ പ്രവേശിക്കുന്നത് വരെ. അവരൊഴികെ മറ്റു casting അത്രയ്ക്കും മികവുറ്റതായിരുന്നില്ല.
'അച്ഛന്റെ സമ്മർദ്ദം സഹിക്കാൻ വയ്യാതെ അഭിനയിച്ചതാണ് ഞാൻ', എന്നു പ്രണവ് പറഞ്ഞു വെയ്ക്കുന്നു, മുഖഭാവം കൊണ്ടു പലയിടങ്ങളിലും.
ഒരു സാധാരണ ആക്ഷൻ കഥ മാത്രമാണ് സിനിമ പറയുന്നതെങ്കിലും,
3 ആക്ഷൻ sequence അതി ഗംഭീരം...പ്രത്യേകിച്ചും അവസാനത്തേത്, അത് മാത്രമാണ് മറ്റു മലയാളം സിനിമകളിൽ നിന്നും ആദിയെ വേറിട്ടു നിർത്തുന്നത്...
വിജയ്ക്കു ശേഷം ""കുഞ്ഞു മുഖമുള്ള"" മറ്റൊരു ആക്ഷൻ ഹീറോയുടെ പ്രവേശം( പക്ഷേ മഹേഷ് ബാബുവിന്റെ അഭിനയം)...
ഭാവി ഉണ്ടെന്നുറപ്പിക്കാം...6.5/10🌹