ഖോ ഖോ സിനിമ കണ്ടു, മനോഹരം എന്നല്ലാതെ എന്താ പറയാ, ശക്തമായ തിരക്കഥയിൽ അതിമനോഹരമായ ഡയറക്ഷൻ 👌👌.
സ്റ്റേറ്റ് അവാർഡും നാഷണൽ അവാർഡ് കരസ്ഥമാക്കിയ രാഹുൽ ജി നായരിൽ നിന്നും എന്താണോ പ്രേതീക്ഷിച്ചത് അതിനും അപ്പുറത് നിന്നുള്ളത് കിട്ടി. ക്യാമറ മറ്റുള്ള ടെക്നിക്കൽ ഭാഗങ്ങളിലെല്ലാം സിനിമ വളരെ അധികം മികവ് പുലർത്തി 🙌
രജിഷ വിജയന്റെ മാരക പെർഫോമൻസ് തന്നെ ആണ് പടത്തിന്റെ ഹൈലൈറ് 👌👌. കൂടെ അഭിനയിച്ചവരും അവരുടെ റോളുകൾ ഭംഗി ആക്കിയപ്പോൾ മനസ് നിറഞ്ഞു. എന്തയാലും എല്ലാവരും തിയേറ്റർ നിന്ന് തന്നെ സിനിമ കാണാൻ വേണ്ടി ശ്രേമിക്കുക 🤗