ഹൃദയത്തിൽ തൊട്ട പ്രണയം ❤സൂഫിയും സുജാതയും കണ്ണുകളിലൂടെ ഹൃദയം കവർന്നു എന്നുതന്നെ പറയണം ഒപ്പം മനോഹരമായ ആ ബാങ്കിന്റെ സ്വരം .ഉള്ളിൽ തട്ടുന്ന അതിമനോഹരമായ ഗാനങ്ങൾ Dev Mohan ആദ്യ ചിത്രമായിട്ടുംപോലും കുറച്ചു നിമിഷങ്ങൾ കൊണ്ട് തന്നെ ഉള്ളിൽ കയറിക്കഴിഞ്ഞു ...ഒരുപക്ഷെ കണ്ടുകൊണ്ടിരുന്നവരിൽ അവർ ഒന്നിച്ചിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു കാണാത്ത ഒരു ഹൃദയം പോലും കാണാതിരിക്കില്ല .ഒപ്പം സുജാതയുടെ നഷ്ടപ്രണയം കാരണം ജയേട്ടന്റെ പ്രണയത്തെ കാണാൻ സാധിക്കാത്തതിനാൽ ഉണ്ടാകുന്ന മനസിന്റെ വിങ്ങലിനെയും നന്നായി ചിത്രീകരിച്ചിട്ടുണ്ട് .ചിത്രത്തിന്റെ അവസാനം ചിലകാര്യങ്ങൾക്ക് പൂര്ണതവരുത്തി അവസാനിപ്പിക്കാമായിരുന്നു എന്ന് തോന്നി