This movie deserves at least 6.5 rating out of 10. നല്ലൊരു കഥയുണ്ട്, ജഗതി, ഫിലോമിന, പ്രിഥ്വിരാജ്, അമ്പിളി, കൊച്ചിന് ഹനീഫ തുടങ്ങിയവരുടെ മനോഹരമായ അഭിനയം. ഹാസ്യത്തിനും, കഥയ്ക്കും, സെന്റിമെന്‍സിനും പ്രാധാന്യമുള്ള സിനിമയാണ്. അന്ന് പ്രിഥ്വിരാജ് ഇന്നത്തെപ്പോലെ സ്റ്റാര്‍ അല്ല. എന്നിട്ടും ഒരു ഇരുപത്തഞ്ച് ദിവസമെങ്കിലും ഈ സിനിമ ഓടിയിട്ടുണ്ട്. പാട്ടുകള്‍ എല്ലാം തന്നെ മികച്ചതാണ്. ആകെയുള്ള നെഗറ്റീവ് എന്ന് പറയാവുന്നത് നന്ദനത്തിലെ ബാലാമണിയുടെ ചില മാനറിസങ്ങള്‍ ഇതിലെ മീരയ്ക്കുണ്ട് എന്നതാണ്. ബാലാമണിയും ആറാം തമ്പുരാനിലെ ഉണ്ണിമായയെ അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. യുട്യൂബ് പ്രേക്ഷകര്‍ ഈ സിനിമ ധൈര്യത്തോടെ കാണുക. സമയവും ഡാറ്റയും നഷ്ടമായി എന്ന് ഒരിക്കലും തോന്നില്ല.