ഇത് രണ്ടാമത്തെ തവണയാണ് ഞാൻ കായംകുളം കൊച്ചുണ്ണി എന്ന മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രം കണ്ടത്, എനിക്ക് സിനിമ കണ്ടപ്പോൾ തോന്നിയത് ഏതൊരു പ്രേക്ഷകർക്കും ഇഷ്ട്ടപെടുന്ന ഒരു സിനിമ തന്നെയാകും കായംകുളം കൊച്ചുണ്ണി എന്നാണ്,, പണ്ടത്തെ കാലഘട്ടമൊക്കെ ചിത്രത്തിൽ നല്ലതുപോലെ ചിത്രീകരിച്ചിരിക്കുന്നു നല്ല കഴമ്പുള്ള കഥയും കഥാപാത്രങ്ങളും ചിത്രത്തിലുണ്ട് എന്ന് thonni.
താരങ്ങളുടെ അഭിനയത്തെ കുറിച് പറയുകയാണെങ്കിൽ ചിത്രത്തിൽ 20 മിനുട്ട് ഇത്തിക്കര പക്കിയായി എത്തിയ ലാലേട്ടൻ മിന്നിച്ചു. ലാലേട്ടന്റെ വരവ് ചിത്രത്തിന് കൂടുതൽ മിഴിവേകുന്നു, നിവിൻ പോളി ചിത്രത്തിൽ കൊച്ചുണ്ണിയുടെ വേഷം മികച്ചതാക്കി എങ്കിലും ചില സ്ഥലങ്ങളിൽ ഒരു പൊടിക്ക് നിരാശ നൽകുന്നു. ബാബു ആന്റണി ചിത്രത്തിൽ തങ്കൾ എന്ന തന്റേതായ അഭിനയ ശൈലിയിൽ ഗംഭീരമാക്കി ഏറെ കാലത്തിനു ശേഷം അദ്ദേഹത്തിന് വ്യത്യസ്തവും ശക്തവും ആയ ഒരു കഥാപാത്രത്തിൽ കാണാം. നായികയായെത്തിയ പ്രിയ ആനന്ദ് ശെരിക്കും തന്റെ കഥാപാത്രം മികച്ചതാക്കി, ജാനകി എന്ന കഥാപാത്രത്തെ ഉൾക്കൊണ്ട് പ്രിയ അഭിനയിച്ചു ഒരു മലയാളി നടി ചെയ്യുന്നതിനേക്കാൾ വൃത്തിയായി താരം അഭിനയിച്ചു,
സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങൾ മികച്ചതാക്കി
. ഒരുപാട് പ്രേതീക്ഷകളോടെ സിനിമ കാണാൻ പോയാൽ കായംകുളം കൊച്ചുണ്ണി ഒരു നല്ല അനുഭവം തന്നെയായിരിക്കും.. my rating is 4 out of 5