ഒരു സാധാരണ സൂപ്പർസ്റ്റാർ ചിത്രത്തിലെ തരം താഴ്ന്ന തമാശയോ തട്ടുപൊളിപ്പൻ സംഘട്ടന രംഗങ്ങളോ ആണ് നിങ്ങൾ ഇഷ്ടപ്പെടുന്നത് എങ്കിൽ ദയവായി ഈ മ യൊ കാണാൻ പോകാതിരിക്കുക.. ഇത് ഒരു അസാധാരണമായ ഒരു സാധാരണ ചിത്രമാണ് !!!.. ഇവിടെ നായകനും വില്ലനും കോമേഡിയനും എല്ലാം ഒരാളാണ്.. മരണം..ആരെങ്കിലും അഭിനയിക്കാൻ മറന്നോ എന്ന് തോന്നിയേക്കാം.. ഒരു പക്ഷെ ചെമ്പന്റെ ഈസിയും വിനായകന്റെ അയ്യപ്പനും നിങ്ങളെ വിവിധ വികാരങ്ങളുടെ ലോകത്തേക്ക് നയിച്ചേക്കാം... 2 മണിക്കൂർ കൊണ്ട് ജീവിതത്തിന്റെ വിവിധ ഭാവങ്ങൾ പകരുന്ന ഒരു മരണ സിനിമ.. ഒരു പക്ഷെ നിങ്ങൾ ലീലയും ഒഴിവുദിവസത്തെ കളിയും കമ്മട്ടിപ്പാടവും ഒക്കെ ഇഷ്ടപെടുന്നുവെങ്കിൽ... പോയി കാണു.. കണ്ടിറങ്ങുമ്പോൾ നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല..